മർദനം; പൊലീസിൽ പരാതി നൽകിയ ഭാര്യയ്ക്ക് ഭർത്താവിന്റെ വെട്ടേറ്റു
പൂച്ചാക്കൽ ∙ കുടുംബവഴക്കിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പാണാവള്ളി അടിച്ചിറ നികർത്ത് സന്ധ്യയെ(38) യാണ് ഭർത്താവ് ജിനദേവൻ (40) മർദിച്ചും വെട്ടിയും കൊല്ലാൻ ശ്രമിച്ചത്.ജിനദേവൻ സ്കൂട്ടറിൽ കടന്നുകളഞ്ഞു. ഗുരുതര പരുക്കേറ്റ സന്ധ്യ കോട്ടയം

പൂച്ചാക്കൽ ∙ കുടുംബവഴക്കിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയ ശേഷം വീട്ടിലെത്തിയ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പാണാവള്ളി അടിച്ചിറ നികർത്ത് സന്ധ്യയെ(38) യാണ് ഭർത്താവ് ജിനദേവൻ (40) മർദിച്ചും വെട്ടിയും കൊല്ലാൻ ശ്രമിച്ചത്. ജിനദേവൻ സ്കൂട്ടറിൽ കടന്നുകളഞ്ഞു. ഗുരുതര പരുക്കേറ്റ സന്ധ്യ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ ഇവരുടെ വീട്ടിലാണ് സംഭവം. മദ്യപിച്ചു പതിവായി വീട്ടിൽ പ്രശ്നമുണ്ടാക്കുന്നയാളാണ് ജിനദേവനെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയും വഴക്കും മർദനവും ഉണ്ടായി. സന്ധ്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ജിനദേവനെ പൊലീസ് ഫോണിൽ വിളിച്ചെങ്കിലും ലഭിച്ചില്ല.
സന്ധ്യ വീട്ടിലെത്തിയ ശേഷം വീണ്ടും വഴക്കുണ്ടായി. ജിനദേവൻ സന്ധ്യയെ മർദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടുകയും ചെയ്തു. തലയ്ക്കു പിന്നിൽ ഉൾപ്പെടെ മൂന്നു വെട്ടേറ്റു. ബഹളം കേട്ട് നാട്ടുകാരെത്തി സന്ധ്യയെ ആദ്യം പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂലിപ്പണിക്കാരനാണ് ജിനദേവൻ. സന്ധ്യ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയാണ്.