ദേശീയപാത വികസനം: ‘കരൂർ പായൽക്കുളങ്ങരയിൽ അടിപ്പാത നിർമിക്കണം’
ആലപ്പുഴ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുറക്കാട് പഞ്ചായത്തിലെ കരൂർ പായൽക്കുളങ്ങര പ്രദേശത്ത് അടിപ്പാതയോ ഉയരപ്പാതയോ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നിൽപുസമരം നടത്തി. പ്രദേശവാസികൾക്കു കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലേക്ക് സഞ്ചരിക്കുന്നതിനായി

ആലപ്പുഴ ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുറക്കാട് പഞ്ചായത്തിലെ കരൂർ പായൽക്കുളങ്ങര പ്രദേശത്ത് അടിപ്പാതയോ ഉയരപ്പാതയോ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ നിൽപുസമരം നടത്തി. പ്രദേശവാസികൾക്കു കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലേക്ക് സഞ്ചരിക്കുന്നതിനായി കിലോമീറ്ററുകളോളം നടന്നു ദേശീയപാത മറികടക്കാനുള്ള ബുദ്ധിമുട്ട് ദേശീയപാത അധികൃതരെയും കലക്ടറെയും പലതവണ നേരിൽ കണ്ടും നിവേദനം നൽകിയും അറിയിച്ചിട്ടും തുടർനടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് നിൽപുസമരം നടത്തിയത്. തുടർന്നു കലക്ടർക്ക് ഭീമ ഹർജിയും നൽകി. ജനകീയസമിതി ചെയർമാൻ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ സമരം ഉദ്ഘാടനം ചെയ്തു.
കൺവീനർ എം.ടി.മധു അധ്യക്ഷത വഹിച്ചു. വി.എസ്.മായാദേവി, ഫാസിൽ, എം.ശ്രീദേവി, ജി.ഓമനക്കുട്ടൻ, രാജി, എം.ഒ.ജമാലുദ്ദീൻ എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ അടുത്ത ഘട്ടമായി 23ന് പ്രതിഷേധ സംഗമം നടത്തും. തുടർന്ന് പുറക്കാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നു പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പതിനായിരം പേരുടെ ഒപ്പ് ശേഖരണം നടത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, കെ.സി വേണുഗോപാൽ എംപി, എച്ച്.സലാം എംഎൽഎ, നാഷനൽ ഹൈവേ ഡപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നൽകാനും ജനകീയ സമിതി തീരുമാനിച്ചു.