സൂപ്പർ മാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയയാൾ പിടിയിൽ
കുട്ടനാട് ∙ സൂപ്പർ മാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്നു തെറ്റിദ്ധരിപ്പിച്ചു മുട്ടാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ വിഎസ് നിവാസിൽ വി.എസ്.വിപിനെ (40) ആണു രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലേക്കു പോകാൻ

കുട്ടനാട് ∙ സൂപ്പർ മാർക്കറ്റ് ഫ്രാഞ്ചൈസി തുടങ്ങാമെന്നു തെറ്റിദ്ധരിപ്പിച്ചു മുട്ടാർ സ്വദേശിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.തിരുവനന്തപുരം നെയ്യാറ്റിൻകര കട്ടച്ചാൽ കുഴിയിൽ വിഎസ് നിവാസിൽ വി.എസ്.വിപിനെ (40) ആണു രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലേക്കു പോകാൻ ശ്രമിക്കുന്നതിനിടെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നു സാഹസികമായാണു പൊലീസ് പ്രതിയെ പിടികൂടിയത്. കൊച്ചിയിൽ സൂപ്പർമാർക്കറ്റ് മാനേജിങ് ഡയറക്ടറായ ഇയാളുടെ പേരിൽ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ കേസ് ഉണ്ട്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇയാൾ തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുവെന്നു രാമങ്കരി പൊലീസ് ഇൻസ്പെക്ടർ വി.ജയകുമാർ അറിയിച്ചു. ജിഎസ്ഐമാരായ എസ്.ഷൈലകുമാർ, പി.പി.പ്രേംജിത്, സുനിൽകുമാർ, ജിഎഎസ്ഐ ജാസ്മിൻ പീറ്റർ, സിപിഒ ജി.സുഭാഷ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.