കാലം മാറി; വഴിമാറേണ്ടി വന്നത് കെട്ടുവള്ളങ്ങൾക്ക്
കുട്ടനാട് ∙ നദികളും തോടുകളും ശോഷിക്കുകയും പാലങ്ങൾ നിരപ്പാകുകയും ചെയ്തപ്പോൾ വഴിമാറേണ്ടി വന്നത് കെട്ടുവള്ളങ്ങൾക്ക് (കല്ലുംവള്ളം). കഴിഞ്ഞദിവസം ചെറുതന കിഴക്കേ പോച്ച പാടശേഖരത്തിന്റെ മോട്ടർതറകൾ, സംരക്ഷണ ഭിത്തി എന്നിവ നിർമിക്കാൻ ചെറിയ ഒരു തോട്ടിലൂടെ ഇതര സംസ്ഥാനത്തൊഴിലാളികൾ ചങ്ങാടം കെട്ടി അതിൽ 200 അടിയോളം

കുട്ടനാട് ∙ നദികളും തോടുകളും ശോഷിക്കുകയും പാലങ്ങൾ നിരപ്പാകുകയും ചെയ്തപ്പോൾ വഴിമാറേണ്ടി വന്നത് കെട്ടുവള്ളങ്ങൾക്ക് (കല്ലുംവള്ളം). കഴിഞ്ഞദിവസം ചെറുതന കിഴക്കേ പോച്ച പാടശേഖരത്തിന്റെ മോട്ടർതറകൾ, സംരക്ഷണ ഭിത്തി എന്നിവ നിർമിക്കാൻ ചെറിയ ഒരു തോട്ടിലൂടെ ഇതര സംസ്ഥാനത്തൊഴിലാളികൾ ചങ്ങാടം കെട്ടി അതിൽ 200 അടിയോളം വരുന്ന കരിങ്കല്ല് കയറ്റി കഴുക്കോൽ കൊണ്ട് ഊന്നിക്കൊണ്ടുപോകുന്ന കാഴ്ച കൗതുകമായി.ഒരുകാലത്ത് പത്തും ഇരുപത്തിയഞ്ചും പതിവ് (വള്ളത്തിൽ കയറ്റാവുന്ന അളവിനെ പറയുന്നതാണ് പതിവ്) വള്ളങ്ങൾ വരെ കടന്നു പോയിരുന്ന തോടുകൾ കുറഞ്ഞു.
പത്തും നാൽപതും പടികയറി മുകളിലെത്തി താഴേക്കു വരുന്ന പാലങ്ങൾ പൊളിച്ച് വഴിയുടെ നിരപ്പിൽ പാലങ്ങളും കലുങ്കുകളും നിർമിച്ചതോടെയാണ് കുട്ടനാട്ടിലെ തോടുകളിലൂടെ ജലയാനങ്ങളുടെ യാത്ര നിലച്ചത്. ഒരു കാലത്ത് മേജർ, മൈനർ ഇറിഗേഷൻ വകുപ്പ് എല്ലാ നദികളുടെയും പാടശേഖര പുറംബണ്ടുകളുടെയും ഓരങ്ങൾ കരിങ്കല്ലു കെട്ടി സംരക്ഷിച്ചിരുന്നു. ഇതിനായി സംരക്ഷണ ഭിത്തി കെട്ടാൻ കരാർ എടുക്കുന്ന ആളുകൾ കരിങ്കല്ല് എത്തിക്കുന്നതിന് ഉപകരാർ നൽകിയിരുന്നു. ഉപകരാർ ഏറ്റെടുക്കുന്ന ആളാണ് കരിങ്കല്ല് നിർമാണ സ്ഥലത്ത് എത്തിച്ച് അട്ടി വച്ച് നൽകിയിരുന്നത്.