അമ്പലപ്പുഴ∙ കരൂർ കൊലപാതകക്കേസിന്റെ അന്വേഷണം അമ്പലപ്പുഴ പൊലീസിനു കൈമാറിയാൽ ഉടൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിക്കും. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വിജയലക്ഷ്മിയെ (48) കരൂർ പുതുവൽ ജയചന്ദ്രൻ കരൂരിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണു കേസ്.കരുനാഗപ്പളളി പൊലീസ് അറസ്റ്റ് ചെയ്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്പലപ്പുഴ∙ കരൂർ കൊലപാതകക്കേസിന്റെ അന്വേഷണം  അമ്പലപ്പുഴ പൊലീസിനു കൈമാറിയാൽ ഉടൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള  നടപടികൾ ആരംഭിക്കും. കരുനാഗപ്പള്ളി ആദിനാട് സ്വദേശി വിജയലക്ഷ്മിയെ (48) കരൂർ പുതുവൽ ജയചന്ദ്രൻ കരൂരിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണു കേസ്. കരുനാഗപ്പളളി പൊലീസ് അറസ്റ്റ് ചെയ്ത ജയചന്ദ്രൻ നിലവിൽ റിമാൻഡിലാണ്. കൊലപാതകം നടന്നത് അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ അമ്പലപ്പുഴ പൊലീസാണു തുടരന്വേഷണം നടത്തേണ്ടത്.

കേസുമായി ബന്ധപ്പെട്ട രേഖകൾ ഇന്നലെ കരുനാഗപ്പള്ളി പൊലീസ് കൈമാറിയില്ല. ഈ രേഖകൾ ലഭിച്ചാൽ അമ്പലപ്പുഴ പൊലീസ് പുതിയ എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാനായി അമ്പലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്യും.  കസ്റ്റഡിയിൽ കിട്ടിയ ശേഷം വിശദമായ തെളിവെടുപ്പ് നടക്കും. ഈ മാസം 6നു കൊല്ലം ആദിനാട്ടുനിന്നു  കാണാതായ വിജയലക്ഷ്മിയെ 19നാണ് അമ്പലപ്പുഴയ്ക്കടുത്ത് കരൂരിൽ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 

English Summary:

The Ambalappuzha police are taking over the investigation of the Karur murder case, where Vijayalakshmi was found murdered and buried. The prime accused, Jayachandran, is currently in custody, and further investigation is underway.