‘വ്യവസായ മന്ത്രിക്ക് കയർ വകുപ്പ് ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെ’
ആലപ്പുഴ ∙ വ്യവസായ വകുപ്പ് മന്ത്രിക്ക് കയർ വകുപ്പ് ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയാണെന്നു കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി). സിഐടിയു നടത്തുന്നത് കണ്ണിൽ പൊടിയിടുന്ന സമരമെന്നും എഐടിയുസി നേതാക്കൾ വിമർശിച്ചു. ടി.വി.തോമസിനു ശേഷം കയർ മേഖലയിൽ ഗുണപരമായ മാറ്റം കൊണ്ടുവന്നത്

ആലപ്പുഴ ∙ വ്യവസായ വകുപ്പ് മന്ത്രിക്ക് കയർ വകുപ്പ് ലഭിച്ചത് കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയാണെന്നു കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി). സിഐടിയു നടത്തുന്നത് കണ്ണിൽ പൊടിയിടുന്ന സമരമെന്നും എഐടിയുസി നേതാക്കൾ വിമർശിച്ചു. ടി.വി.തോമസിനു ശേഷം കയർ മേഖലയിൽ ഗുണപരമായ മാറ്റം കൊണ്ടുവന്നത് ജി.സുധാകരൻ കയർ മന്ത്രിയായിരുന്നപ്പോൾ മാത്രമാണെന്നും നേതാക്കൾ പറഞ്ഞു.
സർക്കാരുകൾ കയർ മേഖലയോട് കാണിക്കുന്ന അവഗണന സംബന്ധിച്ചു പത്രസമ്മേളനത്തിൽ പറഞ്ഞപ്പോഴാണു ഫെഡറേഷൻ ഭാരവാഹികൾ വ്യവസായ - കയർ വകുപ്പ് മന്ത്രിയുടെ പേരെടുത്തു പറയാതെ രൂക്ഷമായി വിമർശിച്ചത്. വ്യവസായത്തെ കാണുന്ന കണ്ണിലൂടെയാണ് പരമ്പരാഗത കയർ വ്യവസായ മേഖലയെ മന്ത്രി വീക്ഷിക്കുന്നത്. അതിന്റെ ദുരന്തങ്ങളാണ് കയർ മേഖല ഇന്ന് നേരിടുന്നത്. ഈ മേഖലയിൽ പണിയെടുക്കുന്ന പ്രായം ചെന്ന തൊഴിലാളികളുടെ ദുരിതങ്ങളും മന്ത്രി കാണുന്നില്ല.
കയർ തൊഴിലാളി യൂണിയനുകളുടെ നിർദേശങ്ങൾ പരിഗണിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും മന്ത്രി തയാറാകുന്നില്ല. സിഐടിയു യൂണിയനുമായി മാത്രമാണ് മന്ത്രി കൂടിയാലോചനകൾ നടത്തുന്നത്. ഭരണപക്ഷത്തോടു ചേർന്നു നിൽക്കുന്നതിനാൽ സിഐടിയു യൂണിയൻ തൊഴിലാളികളുടെ സംയുക്‌ത സമരങ്ങളിൽ നിന്നു പതിവായി വിട്ടുനിൽക്കുന്നു. തൊഴിലാളികൾ എതിരാകുമ്പോൾ അവരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രം ഒരു സമരം നടത്തുന്നതാണെന്നും ഫെഡറേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ, സെക്രട്ടറി എസ്.പ്രകാശൻ, എഐടിയുസി ജില്ലാ സെക്രട്ടറി ഡി.പി.മധു എന്നിവർ പറഞ്ഞു.