റെസ്റ്റ് ഹൗസിലെ ശുചിമുറിയുടെ സീലിങ് തകർന്നുവീണു
ആലപ്പുഴ∙ ആലപ്പുഴ ബീച്ചിനു സമീപത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെ ശുചിമുറിയുടെ മേൽക്കൂരയുടെ സീലിങ് അടർന്നു വീണു. താമസക്കാരായ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. ആലപ്പുഴ ഡപ്യൂട്ടി കൺട്രോളർ ഓഫിസിൽ പരിശോധനയ്ക്കെത്തിയ തിരുവനന്തപുരം ലീഗൽ

ആലപ്പുഴ∙ ആലപ്പുഴ ബീച്ചിനു സമീപത്തെ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെ ശുചിമുറിയുടെ മേൽക്കൂരയുടെ സീലിങ് അടർന്നു വീണു. താമസക്കാരായ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.
ആലപ്പുഴ ഡപ്യൂട്ടി കൺട്രോളർ ഓഫിസിൽ പരിശോധനയ്ക്കെത്തിയ തിരുവനന്തപുരം ലീഗൽ മെട്രോളജി ഓഫിസിലെ ഉദ്യോഗസ്ഥരായ രണ്ടു പേർ അപകടസമയം മുറിയിലുണ്ടായിരുന്നു. ഒരാൾ ശുചിമുറിയിൽ നിന്ന് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ശുചിമുറിയുടെ സീലിങ് അടർന്നു വീണത്.
60 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിലെ താഴത്തെ നിലയിലെ കുമ്മായം കൊണ്ടുള്ള സീലീങ്ങാണ് നിലം പൊത്തിയത്. ശബരിമല സീസണുമായി ബന്ധപ്പെട്ട് ഒരാഴ്ച മുൻപ് പൊതുമരാമത്തു വകുപ്പ് പരിശോധന നടത്തി ബലക്ഷയമില്ലെന്നു കണ്ടെത്തിയ കെട്ടിടത്തിലാണ് അപകടം.