കോടതിപ്പാലം നിർമാണം: ഗതാഗതനിയന്ത്രണം ടൂറിസത്തിന് തിരിച്ചടിയായി
ആലപ്പുഴ ∙ കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. പാലത്തിനു വേണ്ടി പൈലിങ് ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞ 18ന് തുടങ്ങിയപ്പോൾ മുതലാണ് വാഹനങ്ങൾ തിരിച്ചു വിട്ടത്.വാടക്കനാലിന്റെ വടക്കേക്കരയിൽ വൈഎംസിഎ പാലം മുതൽ കിഴക്കോട്ട് കോടതിപ്പാലം വരെ വാഹനങ്ങൾ

ആലപ്പുഴ ∙ കോടതിപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. പാലത്തിനു വേണ്ടി പൈലിങ് ചെയ്യുന്ന പ്രവൃത്തി കഴിഞ്ഞ 18ന് തുടങ്ങിയപ്പോൾ മുതലാണ് വാഹനങ്ങൾ തിരിച്ചു വിട്ടത്.വാടക്കനാലിന്റെ വടക്കേക്കരയിൽ വൈഎംസിഎ പാലം മുതൽ കിഴക്കോട്ട് കോടതിപ്പാലം വരെ വാഹനങ്ങൾ നിയന്ത്രിച്ചു. വൈഎംസിഎ പാലത്തിലൂടെ കനാലിന്റെ തെക്കേക്കരയിൽ പ്രവേശിച്ച് വാഹനങ്ങൾക്ക് പോകാം.
എന്നാൽ പാലത്തിന്റെ നിർമാണ ജോലികളും ഗതാഗതം തിരിച്ചുവിട്ടതും നഗരത്തിൽ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് എറണാകുളം ഭാഗത്തുനിന്നു ടൂറിസ്റ്റുകളുമായി വരുന്ന വാഹനങ്ങൾ അധികവും കലവൂരിലോ പാതിരപ്പള്ളിയിലോ വച്ച് കായൽ മേഖലയിലേക്ക് തിരിച്ചു വിടുകയാണ്. ഇതിനുള്ള നിർദേശം പൊലീസിനും നൽകിയിട്ടുണ്ട്.മുൻപ് കൊമ്മാടിയിലോ ശവക്കോട്ടപ്പാലത്തിലോ എത്തിയ ശേഷം കോടതിപ്പാലം വഴി കായൽ മേഖലയിലേക്ക് പോകാമായിരുന്നു.
ശവക്കോട്ടപ്പാലം മുതൽ വാടക്കനാലിന്റെ വടക്കും തെക്കും കരകളിലെ റോഡിലൂടെ ടൂറിസ്റ്റുകളുമായി വരുന്ന വാഹനങ്ങൾക്ക് പുന്നമടയിൽ എത്തിച്ചേരുന്നതിന് മുൻപ് ഹൗസ് ബോട്ട്, മോട്ടർ ബോട്ട്, ശിക്കാരി വള്ളം ഉടമകളുമായി നേരിട്ട് ഇടപാട് നടത്തി കായൽ കാഴ്ചയ്ക്കായി പുറപ്പെടാനും സാധിച്ചിരുന്നു. വാഹന നിയന്ത്രണത്തോടെ ഈ സൗകര്യങ്ങൾ ഇല്ലാതായി.
വാടക്കനാലിൽ ഫിനിഷിങ് പോയിന്റ് മുതൽ വഴിച്ചേരി പാലം വരെ ടൂറിസ്റ്റുകളെ പ്രതീക്ഷിച്ച് കഴിയുന്ന 250 ലേറെ ശിക്കാര വള്ളങ്ങളും മോട്ടർ ബോട്ടുകളും ചെറുവള്ളങ്ങളും പ്രതിസന്ധിയിലായി. ടൂറിസ്റ്റുകളുടെ ഓട്ടം കിട്ടാതെ വന്നതോടെ വരുമാനം നിലച്ചു.
ശവക്കോട്ടപ്പാലം മുതൽ വാടക്കനാലിന്റെ ഏതെങ്കിലും ഒരു കരയിൽ കൂടി പാലം നിർമാണം തീരുംവരെ ടൂറിസ്റ്റ് വാഹനങ്ങൾ കടത്തിവിടാനും അവരെ കയറ്റിക്കൊണ്ടുപോകാനും സൗകര്യം ഒരുക്കണമെന്ന് ശിക്കാരി വള്ളം ഓടിക്കുന്ന കൈനകരി കുപ്പപ്പുറം പനയ്ക്കൽച്ചിറ വീട്ടിൽ എ.ജി.വചസ്പതി പറഞ്ഞു.