ADVERTISEMENT

മാവേലിക്കര ∙ ബെംഗളൂരു എയർപോർട്ടിൽ ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ചു ഗൂഗിൾ പേ വഴി 2 പേരുടെ 19500 രൂപ തട്ടിയെടുത്തു. മാന്നാർ, കല്ലുമല സ്വദേശികളുടെ പണം ആണു നഷ്ടമായത്. പരിചയത്തിലുള്ള വൈദികന്റെ പേര് പറഞ്ഞാണു കല്ലുമല സ്വദേശിയായ യുവാവിന്റെ അയൽവാസിയെ തട്ടിപ്പുകാർ ആദ്യം വിളിച്ചത്.

തൊഴിൽരഹിതനായ യുവാവിനോടു ജോലിയുടെ കാര്യം അയൽവാസി പറയുകയും വൈദികന്റെ നമ്പറാണെന്നു പറഞ്ഞു തട്ടിപ്പുകാർ നൽകിയ നമ്പറും കൈമാറി.പിന്നീട് യുവാവിനെ വിളിച്ച തട്ടിപ്പുകാർ ബെംഗളൂരു എയർപോർട്ടിൽ വിഐപി ലോഞ്ചിൽ ജോലി വാഗ്ദാനം ചെയ്തു 2 തവണയായി 17300 രൂപ ഗൂഗിൾ പേ വഴിയായി തട്ടിച്ചത്. മാന്നാർ സ്വദേശിനിക്കു 2200 രൂപയാണു നഷ്ടമായത്. മാന്നാർ സ്വദേശിനിയോടു മോശമായി സംസാരിച്ചതാണു തട്ടിപ്പ് പുറത്തറിയാൻ ഇടയാക്കിയത്. 

ഉടൻതന്നെ വീട്ടുകാർ വൈദികനെ വിളിച്ചെങ്കിലും ഇക്കാര്യം തനിക്കറിയില്ലെന്നു വൈദികൻ വ്യക്തമാക്കി. തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി വൈദികൻ പൊലീസിൽ പരാതി നൽകി. കല്ലുമല സ്വദേശി സൈബർ സെല്ലിലും പൊലീസിലും പരാതി നൽകി.

English Summary:

This article details a job scam targeting individuals in Kerala, where scammers impersonated a priest and offered fake jobs at Bengaluru airport. Victims were defrauded of ₹19,500 through Google Pay. The article highlights the modus operandi of the scam and the importance of vigilance against online job fraud.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com