ദേശീയപാത നിർമാണം: ജലഅതോറിറ്റിയുടെ പൈപ്പുപൊട്ടി; ജലവിതരണം താറുമാറായി
കായംകുളം∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജലഅതോറിറ്റി പൈപ്പ് പൊട്ടിയത് കീരിക്കാട് പ്രദേശത്തെ ശുദ്ധജലവിതരണം താറുമാറാക്കി. ആയിരക്കണക്കിന് കുടുംബങ്ങൾ നാല് ദിവസമായി ശുദ്ധജലം ലഭിക്കാതെ പ്രതിസന്ധിയിലാണ്. ദേശീയപാത അതോറിറ്റിയും ജലഅതോറിറ്റിയും തമ്മിലുള്ള ഏകോപനക്കുറവാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന്

കായംകുളം∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജലഅതോറിറ്റി പൈപ്പ് പൊട്ടിയത് കീരിക്കാട് പ്രദേശത്തെ ശുദ്ധജലവിതരണം താറുമാറാക്കി. ആയിരക്കണക്കിന് കുടുംബങ്ങൾ നാല് ദിവസമായി ശുദ്ധജലം ലഭിക്കാതെ പ്രതിസന്ധിയിലാണ്.
ദേശീയപാത അതോറിറ്റിയും ജലഅതോറിറ്റിയും തമ്മിലുള്ള ഏകോപനക്കുറവാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.നഗരസഭ പ്രദേശത്ത് ദേശീയപാതയ്ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ജലവിതരണം നടത്തേണ്ട കൊറ്റുകുളങ്ങര ഭാഗത്തെ പൈപ്പാണ് പൊട്ടിയത്. ജല അതോറിറ്റി ജീവനക്കാരുടെ സാന്നിധ്യമില്ലാതെയാണ് പൈപ്പ് കിടക്കുന്ന ഭാഗം റോഡ് നിർമാണത്തിനായി തുരന്നതെന്ന് പറയുന്നു.
പഴയപൈപ്പുകളാണ് ഇവിടെ കിടക്കുന്നത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ഇതിന് അനുയോജ്യമായ പൈപ്പ് ലഭിക്കാതായതാണ് ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയാതെ വന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.നഗരസഭാധ്യക്ഷ പി.ശശികല, കൗൺസിലർ എ.പി.ഷാജഹാൻ എന്നിവർ സ്ഥലത്തെത്തി കലക്ടറുമായി ബന്ധപ്പെട്ടതോടെയാണ് പൈപ്പ് നന്നാക്കുന്ന നടപടികൾ വേഗത്തിലായത്.
കൊല്ലത്ത് നിന്ന് പൈപ്പ് എത്തിച്ച് ഇന്ന് തന്നെ ജലവിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നിവാസികൾ പറയുന്നു.പൈപ്പ് സ്ഥാപിച്ചിട്ടുള്ള ഭാഗത്ത് നിർമാണം നടക്കുമ്പോൾ ജല അതോറിറ്റിയെ അറിയിക്കണമെന്ന നിബന്ധന പാലിക്കുന്നില്ലെന്നും പരാതിയുണ്ട്.