ADVERTISEMENT

മാന്നാർ ∙ പക്ഷികളുടെ കാഷ്ഠം നാട്ടുകാർക്കും യാത്രക്കാർക്കും തലവേദനയായിരുന്ന ചെന്നിത്തല കല്ലുംമൂട് ജംക്‌ഷനിലെ പക്ഷികൾ കൂടൊരുക്കിയ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി. സംസ്ഥാന പാതയിലെ ചെന്നിത്തല കല്ലുംമൂട് ജംക്‌ഷനിലെ മരങ്ങൾ വർഷങ്ങളായി ദേശാടനക്കിളികളുടെ ആവാസ കേന്ദ്രമായിരുന്നു. സമീപത്തെ വീടുകാർക്കും ഈ വഴിക്കു യാത്ര ചെയ്യുന്നവരുടെ ശരീരത്തിലും വസ്ത്രങ്ങളിലും ഇവയുടെ കാഷ്ഠം വീണു വൃത്തികേടായ ഒടേറെ പരാതിയുണ്ടായിരുന്നു.

ജനങ്ങളുടെ ഈ ദുരിതത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട ചെന്നിത്തല –തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള കലക്ടർക്കു നിവേദനം നൽകിയിരുന്നു. കലക്ടർ നിർദേശിച്ച പ്രകാരം പഞ്ചായത്ത് വിവിധ വകുപ്പുകളെ  ഈ വിഷയം അറിയിച്ചു. പക്ഷികളില്ലാത്ത സമയത്ത് മരത്തിന്റെ ശിഖരങ്ങൾ മാത്രം മുറിച്ചു മാറ്റുന്നതിനു കലക്ടർ നിർദേശം നൽകി.

പഞ്ചായത്തിന്റെ മേൽനേട്ടത്തിൽ സ്വകാര്യവ്യക്തിയുടെ സഹകരണത്തോടെ പൊതുമരാമത്തു വകുപ്പ് അധികൃതർ ഇന്നലെ ഈ രണ്ടു മരത്തിന്റെയും ശിഖരങ്ങൾ മുറിച്ചു മാറ്റി. നീർക്കാക്ക, കൊക്ക് അടക്കമുള്ള വിവിധ ദേശാടന പക്ഷികളുടെ നൂറിലധികം കൂടുകൾ ഇവിടെയുണ്ടായിരുന്നു. ശിഖരങ്ങൾ നീക്കിയതോടെ ഇവിടെ പാർത്തിരുന്ന പക്ഷികൾ ചെന്നിത്തലയിലെ മറ്റു സ്ഥലങ്ങളിൽ ഇന്നലെ രാത്രി ചേക്കേറി. ഇവ തുടർന്നുള്ള ദിവസങ്ങളിൽ എവിടെ കൂടൊരുക്കുമെന്ന ഭീതിയും ജനത്തിനുണ്ട്.

English Summary:

In response to complaints about bird droppings, authorities in Mannarkad, Kerala, have trimmed tree branches at Chennithala Kallumoodu Junction, displacing numerous migratory birds. While offering relief to residents and travelers, the move prompts concerns about the birds' future nesting locations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com