കേരള ചിത്രകലാ പരിഷത് ക്യാംപ് ‘മഴയേ 2024’നു തുടക്കം
ആലപ്പുഴ ∙ കേരള ചിത്രകലാ പരിഷത്തിന്റെ മെഗാ ചിത്രകലാ ക്യാംപ് ‘മഴയേ 2024’ന് കർമസദൻ പാസ്റ്ററൽ സെന്ററിൽ തുടക്കമായി. കർമസദൻ ഡയറക്ടർ ഫാ. ക്രിസ്റ്റഫർ അർത്തശേരിൽ ആർട്ടിസ്റ്റ് മദനന് കാൻവാസ് നൽകി ഉദ്ഘാടനം നിർവഹിച്ചു. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് സെമിനാർ നയിച്ചു. ഇന്നു വൈകിട്ട് 5ന് ക്യാംപ്

ആലപ്പുഴ ∙ കേരള ചിത്രകലാ പരിഷത്തിന്റെ മെഗാ ചിത്രകലാ ക്യാംപ് ‘മഴയേ 2024’ന് കർമസദൻ പാസ്റ്ററൽ സെന്ററിൽ തുടക്കമായി. കർമസദൻ ഡയറക്ടർ ഫാ. ക്രിസ്റ്റഫർ അർത്തശേരിൽ ആർട്ടിസ്റ്റ് മദനന് കാൻവാസ് നൽകി ഉദ്ഘാടനം നിർവഹിച്ചു. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് സെമിനാർ നയിച്ചു. ഇന്നു വൈകിട്ട് 5ന് ക്യാംപ് സമാപിക്കും. കലാസൃഷ്ടികൾ പൊതുജനങ്ങൾക്കു കാണാനുള്ള സൗകര്യവുമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 325 കലാകാരന്മാരാണ് ക്യാംപിൽ പങ്കെടുക്കുന്നത്. കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൽ പി.ജേക്കബ്, സെക്രട്ടറി രാജീവ് കോട്ടയ്ക്കൽ, ട്രഷറർ ഷാജി പാമ്പിള, ജില്ലാ പ്രസിഡന്റ് പാർഥസാരഥി വർമ, സെക്രട്ടറി രാജീവ് കെ.സി.പോൾ എന്നിവരാണു ക്യാംപിനു നേതൃത്വം നൽകുന്നത്.
കുഞ്ഞു കലാകാരന്മാരും
325 കലാകാരന്മാർ അണിനിരന്ന ക്യാംപിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരൻ യുകെജി വിദ്യാർഥി തിയാഗോ. അമ്മ ഡോണ ജോളി ജേക്കബിനൊപ്പം ക്യാംപിലെത്തിയതാണു പാലാ രാമപുരം എസ്എച്ച് ജിഎച്ച്എസ്എസിലെ യുകെജി വിദ്യാർഥി തിയാഗോ ഡോണ സിജോ. സഹോദരിയും ഇതേ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമായ ലിയറ ഡോണ സിജോയും ചിത്രരചനയുമായി അമ്മയ്ക്കൊപ്പം എത്തി.
വൈദികരും
ക്യാംപിലെത്തിയവരിൽ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും. ഫാ. സാബു മണ്ണട, ഫാ. സുനിൽ ജോസ്, സിസ്റ്റർമാരായ വിൻസി ജോസഫ്, സാന്ദ്ര സോണിയ എന്നിവരാണു ക്യാംപിനെത്തിയത്. ഇതിൽ ഫാ. സുനിൽ ഒഴികെയുള്ളവർ വിദേശത്തു നിന്നുൾപ്പെടെ പ്രഫഷനലായി ചിത്രകല പഠിച്ചിട്ടുണ്ട്.