ആലപ്പുഴ∙ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൂക്ഷ്മ സംരംഭങ്ങൾക്കു കൂടുതൽ പിന്തുണ നൽകാൻ വൺ സ്റ്റോപ് ഫെസിലിറ്റി (ഒഎസ്എഫ്) സെന്ററുകൾ വരുന്നു. സംരംഭങ്ങൾക്കു ബിസിനസ് സേവനങ്ങൾ നൽകുന്നതിന് ബ്ലോക്ക് തലത്തിൽ തുടങ്ങുന്ന ബിസിനസ് കം ഇൻകുബേഷൻ സെന്ററുകൾ എന്ന നിലയ്ക്കാണ് ഇവയുടെ പ്രവർത്തനം. തിരുവനന്തപുരം ജില്ലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൂക്ഷ്മ സംരംഭങ്ങൾക്കു കൂടുതൽ പിന്തുണ നൽകാൻ വൺ സ്റ്റോപ് ഫെസിലിറ്റി (ഒഎസ്എഫ്) സെന്ററുകൾ വരുന്നു.   സംരംഭങ്ങൾക്കു ബിസിനസ് സേവനങ്ങൾ നൽകുന്നതിന് ബ്ലോക്ക് തലത്തിൽ തുടങ്ങുന്ന ബിസിനസ് കം ഇൻകുബേഷൻ സെന്ററുകൾ എന്ന നിലയ്ക്കാണ് ഇവയുടെ പ്രവർത്തനം. തിരുവനന്തപുരം ജില്ലയിലെ പാറശാല, പെരുങ്കടവിള, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, അമ്പലപ്പുഴ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.

ഒരു ജില്ലയിലെ രണ്ടു ബ്ലോക്കുകൾ ചേരുന്നതാണ് ഒരു ഒഎസ്എഫ് സെന്റർ. മൂന്നു വർഷമാണ് ഒരു ഒഎസ്എഫ് പദ്ധതിയുടെ പ്രവർത്തന കാലാവധി. ഈ കാലയളവിൽ ഒരു സെന്ററിൽ നിന്ന് 150 സംരംഭക യൂണിറ്റുകൾക്കു പിന്തുണ നൽകും. സൂക്ഷ്മ സംരംഭ മേഖലയിലെ സംരംഭകർക്കു തൊഴിൽ മേഖല വിപുലീകരിക്കാനും വരുമാനം വർധിപ്പിക്കാനും പദ്ധതി സഹായകമാകും.

ADVERTISEMENT

സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കുക. നിലവിലെ സംരംഭങ്ങൾക്കുള്ള വികസന സേവനങ്ങൾ, പുതിയ സംരംഭങ്ങൾ തുടങ്ങാനും വളർത്താനുമുള്ള ആശയരൂപീകരണവും പിന്തുണയും, സംരംഭങ്ങൾ സജ്ജീകരിക്കാനും പ്രവർത്തിപ്പിക്കാനും ആവശ്യമായ സംവിധാനം, സംരംഭകർക്ക് പരിശീലനം, മാർക്കറ്റിങ്ങിനും വായ്പ ലഭ്യതയ്ക്കുമുള്ള പിന്തുണ എന്നിവ പദ്ധതി വഴി ലഭ്യമാക്കും. സിഡിഎസുകളിൽ റജിസ്റ്റർ ചെയ്ത സംരംഭങ്ങൾക്കാണ് ഒഎസ്എഫ് സെന്ററിലൂടെ പിന്തുണ ലഭിക്കുക. പിന്തുണ ലഭിക്കുന്നതിൽ 30% പുതിയ സംരംഭങ്ങളാകും. ബാക്കി നിലവിലുള്ളവയും.

English Summary:

The Kerala government is launching One-Stop Facility (OSF) centers in Alappuzha and Thiruvananthapuram districts to empower micro-enterprises under the Kudumbashree initiative. These centers will act as Business Incubation Centers, offering comprehensive business support services to both new and existing businesses.