സിബിഎൽ നാലാം സീസൺ ചെറുവള്ളങ്ങളുടെ മത്സരം കുറയ്ക്കുന്നു
ആലപ്പുഴ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാലാം സീസണിൽ ചെറുവള്ളങ്ങളുടെ മത്സരം കുറയ്ക്കുന്നു. മുൻ സീസണുകളിൽ ഭൂരിഭാഗം വേദികളിലും ചെറുവള്ളങ്ങളുടെ ഒന്നോ രണ്ടോ വിഭാഗമെങ്കിലും മത്സരങ്ങൾ നടത്തിയിരുന്ന സ്ഥാനത്താണ് ഇത്തവണ ചുണ്ടൻ വള്ളങ്ങൾ മാത്രമായി മത്സരങ്ങൾ നടത്തുന്നത്.സിബിഎൽ ഈ സീസണിലെ ആദ്യമത്സരമായ കോട്ടയം

ആലപ്പുഴ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാലാം സീസണിൽ ചെറുവള്ളങ്ങളുടെ മത്സരം കുറയ്ക്കുന്നു. മുൻ സീസണുകളിൽ ഭൂരിഭാഗം വേദികളിലും ചെറുവള്ളങ്ങളുടെ ഒന്നോ രണ്ടോ വിഭാഗമെങ്കിലും മത്സരങ്ങൾ നടത്തിയിരുന്ന സ്ഥാനത്താണ് ഇത്തവണ ചുണ്ടൻ വള്ളങ്ങൾ മാത്രമായി മത്സരങ്ങൾ നടത്തുന്നത്.സിബിഎൽ ഈ സീസണിലെ ആദ്യമത്സരമായ കോട്ടയം താഴത്തങ്ങാടിയിൽ ചെറു വള്ളങ്ങളുടെ മത്സരം നടത്തിയിരുന്നു. സീസണിലെ അവസാന മത്സരമായ കൊല്ലം പ്രസിഡന്റ്സ് ട്രോഫിയിലും ചെറുവള്ളങ്ങൾ ഉൾപ്പെടുത്തുമെന്നുമെന്നാണു വിവരം. മറ്റു വള്ളംകളികളിൽ ചെറുവള്ളങ്ങളെ പങ്കെടുപ്പിക്കുന്നില്ല.
മുൻ വർഷങ്ങളിൽ പ്രസിഡന്റ്സ് ട്രോഫിയിൽ സിബിഎല്ലിലെ ചുണ്ടൻ വള്ളങ്ങൾക്കു പുറമേ മറ്റു ചുണ്ടൻവള്ളങ്ങളും മത്സരിച്ചിരുന്നു. എന്നാൽ ഇത്തവണ സിബിഎല്ലിലെ 9 ചുണ്ടൻവള്ളങ്ങൾ മാത്രമാകും പ്രസിഡന്റ്സ് ട്രോഫിക്കായി മത്സരിക്കുക.സിബിഎല്ലിൽ യോഗ്യത ലഭിക്കുന്ന 9 ചുണ്ടൻ വള്ളങ്ങൾക്കു മാത്രം അവസരമെന്ന സ്ഥിതി വരുന്നതു വള്ളംകളി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നാണു ക്ലബ്ബുകളും വള്ളസമിതികളും പറയുന്നത്.സിബിഎൽ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചതിലെ കാലതാമസം കാരണം പരസ്യ വരുമാനം കണ്ടെത്താനും വേദി തയാറാക്കുന്നത് ഉൾപ്പെടെയുള്ള തയാറെടുപ്പുകൾക്കും വേണ്ടത്ര സമയം ലഭിച്ചിരുന്നില്ലെന്നു വള്ളംകളി സംഘാടകർ ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടാണു ചെറുവള്ളങ്ങളെ മത്സരങ്ങളിൽ ഉൾപ്പെടുത്താത്തതെന്നാണു സംഘാടകർ പറയുന്നത്.
സ്പോൺസർമാരില്ല
സിബിഎൽ നാലാം സീസണിൽ പരസ്യ വരുമാനമില്ല. മുൻപുള്ള സീസണുകളിൽ പരസ്യത്തിൽ നിന്നു വരുമാനം ലഭിച്ചിരുന്നു. മൂന്നാം സീസൺ മുതൽ ലീഗ് സ്വയം പണം കണ്ടെത്തി വള്ളംകളികൾ സംഘടിപ്പിക്കുമെന്നാണു സിബിഎൽ പ്രഖ്യാപിക്കുമ്പോൾ വിനോദ സഞ്ചാര വകുപ്പ് അവകാശപ്പെട്ടിരുന്നത്.എന്നാൽ നാലാം സീസണിലേക്ക് എത്തുമ്പോൾ വരുമാനം ഒട്ടുമില്ലാതെ സർക്കാർ ധനസഹായത്തെ മാത്രം ആശ്രയിച്ചു വള്ളംകളി നടത്തേണ്ട സ്ഥിതിയാണ്.പണം നൽകാൻ പല കമ്പനികളും തയാറായിരുന്നെങ്കിലും മത്സര തീയതി പ്രഖ്യാപിക്കാൻ വൈകിയതു കാരണം പരസ്യദാതാക്കളുമായി തുടർ ചർച്ചകൾ നടത്താനാകാതെ വരികയായിരുന്നു.