അരൂർ– തുറവൂർ ഉയരപ്പാത; അവസാനത്തെ തൂണിന്റെ നിർമാണത്തിനു തുടക്കം: ആകെ 355 തൂണുകൾ
തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ ജംക്‌ഷന് തെക്കുവശം നിർമിക്കുന്ന അവസാനത്തെ തൂണിന്റെയും റാംപിന്റെയും ജോലികൾ ആരംഭിച്ചു. പറവൂർ മുതൽ തുറവൂർ വരെയും, തുറവൂർ ജംക്‌ഷൻ തുടങ്ങി അരൂർ ബൈപാസ് കവലവരെയും 2 റീച്ചുകളിലായാണ് ജോലി നടക്കുന്നത്. ഇതിനായി തുറവൂർ ജംക്‌ഷനിൽ നിന്നു തെക്കോട്ടുള്ള

തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി തുറവൂർ ജംക്‌ഷന് തെക്കുവശം നിർമിക്കുന്ന അവസാനത്തെ തൂണിന്റെയും റാംപിന്റെയും ജോലികൾ ആരംഭിച്ചു. പറവൂർ മുതൽ തുറവൂർ വരെയും, തുറവൂർ ജംക്‌ഷൻ തുടങ്ങി അരൂർ ബൈപാസ് കവലവരെയും 2 റീച്ചുകളിലായാണ് ജോലി നടക്കുന്നത്. ഇതിനായി തുറവൂർ ജംക്‌ഷനിൽ നിന്നു തെക്കോട്ടുള്ള ഭാഗത്തെ കോൺക്രീറ്റ് ചെയ്ത മീഡിയനുകൾ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ പൊളിച്ചു നീക്കുന്ന ജോലി തുടങ്ങി. ആവശ്യമായ സുരക്ഷാബോർഡുകൾ ഇവിടെ സ്ഥാപിക്കുന്നുണ്ട്.
ജംക്‌ഷനിൽ നിന്നു തെക്കോട്ട് ഉയരപ്പാതയുടെ 355–ാമത്തെ തൂണും ബാക്കിയുള്ള റാംപിന്റെ തൂണുകളുമാണ് ഇവിടെ നിർമിക്കാനുള്ളത്. അരൂർ –തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി അരൂരിൽ തുടങ്ങി തുറവൂർ ജംക്‌ഷൻ വരെ 354 തൂണുകളാണ് പൂന ആസ്ഥാനമായുള്ള അശോക് ബിൽകോൺ കമ്പനി നിർമിക്കുന്നത്. തുറവൂർ ജംക്‌ഷനിൽ നിന്നു തെക്കോട്ട് ഉയരപ്പാതയുടെ ബാക്കിയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനം കെസിസി ബിൽഡേഴ്സുമാണ്. ഇവിടെ ഒരു തൂണാണ് നിർമിക്കേണ്ടത്. 12.75 കിലോമീറ്റർ ദൂരത്തിൽ 6 വരിയിലാണു ഉയരപ്പാത നിർമാണം.