ആലപ്പുഴ ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ് കലവൂർ ∙ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ എച്ച്എസ് ഹിന്ദി തസ്തികയിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ രേഖകളുമായി തിങ്കൾ രാവിലെ 10 ന് ഓഫിസിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപിക കെ.ഹഫ്സ അറിയിച്ചു. ആലാ പഞ്ചായത്ത് ഓഫിസ് പ്രവർത്തനം 2 മുതൽ മറ്റൊരു കെട്ടിടത്തിൽ ആലാ ∙ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ
അധ്യാപക ഒഴിവ് കലവൂർ ∙ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ എച്ച്എസ് ഹിന്ദി തസ്തികയിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ രേഖകളുമായി തിങ്കൾ രാവിലെ 10 ന് ഓഫിസിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപിക കെ.ഹഫ്സ അറിയിച്ചു. ആലാ പഞ്ചായത്ത് ഓഫിസ് പ്രവർത്തനം 2 മുതൽ മറ്റൊരു കെട്ടിടത്തിൽ ആലാ ∙ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ
അധ്യാപക ഒഴിവ് കലവൂർ ∙ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ എച്ച്എസ് ഹിന്ദി തസ്തികയിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ രേഖകളുമായി തിങ്കൾ രാവിലെ 10 ന് ഓഫിസിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപിക കെ.ഹഫ്സ അറിയിച്ചു. ആലാ പഞ്ചായത്ത് ഓഫിസ് പ്രവർത്തനം 2 മുതൽ മറ്റൊരു കെട്ടിടത്തിൽ ആലാ ∙ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ
അധ്യാപക ഒഴിവ്
കലവൂർ ∙ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ എച്ച്എസ് ഹിന്ദി തസ്തികയിൽ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ രേഖകളുമായി തിങ്കൾ രാവിലെ 10 ന് ഓഫിസിൽ ഹാജരാകണമെന്ന് പ്രഥമാധ്യാപിക കെ.ഹഫ്സ അറിയിച്ചു.
ആലാ പഞ്ചായത്ത് ഓഫിസ് പ്രവർത്തനം 2 മുതൽ മറ്റൊരു കെട്ടിടത്തിൽ
ആലാ ∙ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ ഓഫിസിന്റെ പ്രവർത്തനം ഡിസംബർ 2 മുതൽ പെണ്ണുക്കര കനാൽ ജംക്‌ഷനിലുള്ള ഗ്രേസ് എഡുഫസിന്റെ താഴത്തെ നിലയിലേക്ക് മാറ്റുമെന്നു സെക്രട്ടറി അറിയിച്ചു.
തിരുവാതിരക്കളി മത്സരം
തണ്ണീർമുക്കം ∙ കരിക്കാട് എകെജി ഗ്രന്ഥശാല ഡിസംബർ 25ന് ഫ്യൂഷൻ തിരുവാതിരക്കളി മത്സരം നടത്തും. വിജയികൾക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം നൽകും. ഫോൺ.82815 86619, 94951 43901.
അയ്യപ്പസേവാ കേന്ദ്രം ഉദ്ഘാടനം നാളെ
കൊച്ചി∙വിശ്വഹിന്ദു പരിഷത്ത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം തുറക്കുന്ന അയ്യപ്പസേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 11.45നു വിഎച്ച്പി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണു മാലയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷത വഹിക്കും. മാര്‍ഗദര്‍ശക മണ്ഡലം കേരള ഘടകം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും.
ഹോമിയോ ചികിത്സ: ക്ലാസ് നടത്തും
എടത്വ ∙ സീനിയർ സിറ്റിസൻ ഫോറം എടത്വയുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് 4 ന് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച്, മുതിർന്നവരും ഹോമിയോ ചികിത്സയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നടത്തും. ഗവ. ജറിയാട്രിക് ക്ലിനിക് സ്റ്റേറ്റ് കൺവീനർ (ഹോമിയോപ്പതി വകുപ്പ്) ഡോ. മനു ക്ലാസ് എടുക്കും. പ്രസിഡന്റ് വർഗീസ് പള്ളിതെക്കേതിൽ അധ്യക്ഷത വഹിക്കും എന്ന് സെക്രട്ടറി വിൻസന്റ് തോമസ് അറിയിച്ചു. ഫോൺ. 95625 38905.
മെഡിക്കൽ ക്യാംപ്
എടത്വ ∙ കണ്ടങ്കരി ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പുഷ്പഗിരി മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ഡിസംബർ ഒന്നിന് രാവിലെ 9.30 മുതൽ 1.30 വരെ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കുമെന്ന് പ്രോഗ്രാം ഓഫിസർ ഒ.മിനി, പ്രിൻസിപ്പൽ എസ്. ശബരീഷ് എന്നിവർ അറിയിച്ചു. ഫോൺ. 94961 56944.
ദിശ കരിയർ എക്സ്പോ ഇന്നും നാളെയും
മാവേലിക്കര ∙ ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് സെൽ മാവേലിക്കര, കായംകുളം, ചെങ്ങന്നൂർ ഉപജില്ലാ മിനി ദിശ കരിയർ എക്സ്പോ ഇന്നും നാളെയും മറ്റം സെന്റ് ജോൺസ് എച്ച്എസ്എസിൽ നടക്കും. ഇന്നു 10നു എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ കെ.വി.ശ്രീകുമാർ അധ്യക്ഷനാകും. 30നു 12നു സമാപനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.
പൊതുയോഗം
കലവൂർ ∙ കാവുങ്കൽ പൂഞ്ഞിലിക്കാവിൽ ദേവീക്ഷേത്രത്തിലെ തെക്കേചേരുവാര ഉത്സവം പൊതുയോഗം ഡിസംബർ 1ന് വൈകിട്ട് കാവുങ്കൽ വിദ്യാനികേതനിൽ നടക്കും.
കാനം രാജേന്ദ്രൻ അനുസ്മരണം 8ന്
ആലപ്പുഴ ∙ കാനം രാജേന്ദ്രന്റെ ചരമ വാർഷികം ഡിസംബർ 8 ന് ആചരിക്കും. വൈകിട്ട് നാലിന് ടി.വി.തോമസ് സ്മാരക ടൗൺ ഹാളിന് സമീപം ചേരുന്ന അനുസ്മരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാർ പങ്കെടുക്കും.
സെമിനാർ നാളെ
ആലപ്പുഴ ∙ ‘ഇന്ത്യൻ രാഷ്ട്ര നിർമാണത്തിൽ വഖഫ്, മദ്രസ വഹിച്ച പങ്ക്’ എന്ന വിഷയത്തിൽ എംഇഎസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി നാളെ സെമിനാർ സംഘടിപ്പിക്കും. ഹോട്ടൽ എജെ പാർക്കിൽ വൈകിട്ട് 3.30 മുതൽ നടക്കുന്ന സെമിനാർ മുൻ ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. അബ്ദുൽ റാസിക്, എ.എ.റസാഖ് എന്നിവർ വിഷയം അവതരിപ്പിക്കുമെന്നു എംഇഎസ് പ്രസിഡന്റ് എ.മുഹമ്മദ് ഉസ്മാൻ, സെക്രട്ടറി ഹസൻ എം.പൈങ്ങാമഠം എന്നിവർ അറിയിച്ചു.
സീനിയർ സിറ്റിസൻസ് ഫെലോഷിപ്പിന്റെ സെന്റർ മീറ്റിങ് നാളെ
ചെറുകോൽ ∙ മാർത്തോമ്മാ സഭ മാവേലിക്കര സെന്റർ സീനിയർ സിറ്റിസൻസ് ഫെലോഷിപ്പിന്റെ സെന്റർ മീറ്റിങ് നാളെ 3ന് മാവേലിക്കര പുന്നമൂട് എബനേസർ മാർത്തോമ്മാ പള്ളിയിൽ നടക്കും. സെന്റർ പ്രസിഡന്റ് റവ. തോമസ് സഖറിയ അധ്യക്ഷത വഹിക്കും. സംഗീതം, കഥനം, ലഘു ബൈബിൾ പരിജ്ഞാനം തുടങ്ങി വ്യത്യസ്ത കഴിവുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. സഭയിലെ മുതിർന്ന പൗരന്മാരുടെ മാനസികോല്ലാസം ലക്ഷ്യം വച്ചുള്ള മീറ്റിങ്ങിൽ സെന്ററിലെ 13 പള്ളികളിൽ നിന്നും അംഗങ്ങൾ പങ്കെടുക്കുമെന്ന് സെന്റർ സെക്രട്ടറി റോയ് ഉമ്മൻ അറിയിച്ചു.
‘പെരുങ്കുളം വൃത്തിയാക്കണം’
ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പെരുങ്കുളം അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ, നഗരസഭാ അധ്യക്ഷൻ കെ.കെ. രാമകൃഷ്ണൻ എന്നിവർ അറിയിച്ചു.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിലെ പള്ളാത്തുരുത്തി ഭാഗത്ത് ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായും വോഡഫോൺ പരിധിയിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായും വൈദ്യുതി തടസ്സം നേരിടും.
ആലപ്പുഴ നോർത്ത് സെക്‌ഷനിൽ കാസിയ, പാലത്തണൽ, കാർത്യായനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കലവൂർ സെക്‌ഷനിൽ കാരിച്ചിറ മഠം, സിസിആർഐ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാതിരപ്പള്ളി സെക്‌ഷനിൽ എൻഎസ്എസ്, പൂങ്കാവ് ജംക്‌ഷൻ, മഞ്ഞില, എൻ.സി. ജോൺ, പ്രോവിഡൻസ്, ഹോണ്ട എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ ഇജാബ, എസ്ബി ഐസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ മുസ്‌ലിം സ്കൂൾ,വെമ്പാലമുക്ക്,വെമ്പാലമുക്ക് വടക്ക്,വെള്ളാപ്പള്ളി, കൂരിക്കാപറമ്പ്,മുക്കയിൽ,കണ്ണങ്കേഴം, വാടക്കൽ, പറവൂർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ മംഗലാപുരം മാർക്കറ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും മാതാജി ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.