ADVERTISEMENT

ചേർത്തല∙അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാൾ തുടങ്ങി. ബസിലിക്ക റെക്ടർ ഡോ.ഫാ.യേശുദാസ് കാട്ടുങ്കൽ തൈയ്യിൽ കൊടിയേറ്റി. ഫാ. റെയ്നോൾഡ് വട്ടത്തിൽ കാർമികത്വം വഹിച്ചു. ഇന്ന്  രാവിലെ 5.30നും 7നും, 11നും വൈകിട്ട് 5.30നും ദിവ്യബലി, ഫാ. തോമസ് ചാത്തംപറമ്പിൽ കാർമികത്വം വഹിക്കും. ഫാ. ബെന്നി നാൽകര വചന സന്ദേശം നൽകും. വൈകിട്ട് 5ന് ജപമാല ഫാ. ജസ്റ്റിൻ കുരിശിങ്കൽ കാർമികത്വം വഹിക്കും. 

നാളെ രാവിലെ 5.30ന് ദിവ്യബലി, 7ന് ആഘോഷമായ ദിവ്യബലി, ആലപ്പുഴ രൂപത ബിഷപ് ഡോ. ഫാ. ജയിംസ് റാഫേൽ ആനാപറമ്പിൽ കാർമികത്വം വഹിക്കും. 3.30ന് ദിവ്യബലി, ഫാ. സൈമൺ കുരിശിങ്കൽ കാർമികത്വം വഹിക്കും. സോളമൻ അരേശേരിൽ വചന സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ബസിലിക്ക റെക്ടർ ഡോ.ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ അറിയിച്ചു.

English Summary:

The annual feast of St. Andrew the Apostle is underway at the renowned St. Andrew's Basilica in Arthunkal, Cherthala. The festivities commenced with the traditional flag hoisting ceremony led by Basilica Rector Dr. Fr. Yesudas Kattungal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com