സിബിഎൽ: മൂന്നാം വള്ളംകളി 30ന്; 9 ചുണ്ടൻ വള്ളങ്ങൾ ഏറ്റുമുട്ടും
ചെങ്ങന്നൂർ ∙ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളിയിലെ മൂന്നാമതു മത്സരം 30ന്. ചെങ്ങന്നൂർ പാണ്ടനാട്ടെ നെട്ടായത്തിൽ നടക്കുന്ന മത്സര വള്ളംകളിയിൽ 9 ചുണ്ടൻ വള്ളങ്ങൾ ഏറ്റുമുട്ടും. ചെറുവള്ളങ്ങളുടെ മത്സരം ഇല്ല. ഉച്ചയ്ക്ക് ഒന്നിനു മന്ത്രി പി.പ്രസാദ് മത്സരം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും. കലക്ടർ അലക്സ് വർഗീസ് പതാക ഉയർത്തും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥി ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഫ്ലാഗ്ഓഫ് ചെയ്യും. ഔഷധി ചെയർപഴ്സൻ ശോഭന ജോർജ് സമ്മാനം നൽകും. ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.

പിബിസി പള്ളാത്തുരുത്തി തുഴയുന്ന കാരിച്ചാൽ ചുണ്ടൻ, വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരി തുഴയുന്ന വീയപുരം ചുണ്ടൻ, യുണൈറ്റഡ് ബോട്ട് ക്ലബ് (യുബിസി) കൈനകരി തുഴയുന്ന തലവടി ചുണ്ടൻ, നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടൻ, കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടൻ, കെബിസി ആൻഡ് എസ്എഫ്ബിസി കുമരകം തുഴയുന്ന മേൽപാടം ചുണ്ടൻ, പിബിസി പുന്നമട തുഴയുന്ന ചമ്പക്കുളം ചുണ്ടൻ, ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടൻ ചുണ്ടൻ, ചങ്ങനാശേരി ബോട്ട് ക്ലബ് തുഴയുന്ന ആയാപറമ്പ് വലിയ ദിവാൻജി എന്നീ ചുണ്ടൻവള്ളങ്ങളാണു മത്സരത്തിൽ പങ്കെടുക്കുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണു നിലവിൽ പോയിന്റ് നിലയിൽ ഒന്നാമത്.
താഴത്തങ്ങാടിയിൽ മൂന്ന് ടീമുകൾക്ക് 10 പോയിന്റ്
സിബിഎലിലെ ആദ്യ മത്സരമായ കോട്ടയം താഴത്തങ്ങാടി വള്ളംകളി മത്സരത്തിൽ ഫൈനലിലെത്തിയ മൂന്നു ടീമുകൾക്കും 10 പോയിന്റ് വീതം നൽകിയേക്കും. ഫൈനൽ മത്സരം നടക്കാതിരുന്നതിനാൽ വിജയികളെ പ്രഖ്യാപിച്ചിരുന്നില്ല. തുടർന്നാണ് ഒന്നാം സ്ഥാനക്കാർക്കു നൽകുന്ന 10 പോയിന്റ് വീതം ഫൈനലിലെ മൂന്നു ടീമുകൾക്കും നൽകാനുള്ള തീരുമാനം. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ, വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ, നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ എന്നിവയാണ് ഫൈനലിലെത്തിയത്.