കലയുടെ കാഴ്ചപ്പൊക്കം; ഓണാട്ടുകരയുടെ മണ്ണിൽ കൗമാരകലയുടെ കേളികൊട്ടുയർന്നു
കായംകുളം ∙ ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ കലാമികവുകൊണ്ടു കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഓണാട്ടുകരയുടെ മണ്ണിൽ കൗമാരകലയുടെ കേളികൊട്ടുയർന്നു. കലയുടെ കാഴ്ചവട്ടത്തിലേക്കു കായംകുളം കൺതുറന്നു. ജില്ലാ സ്കൂൾ കലോത്സവത്തിനു കായംകുളത്തു തുടക്കമായി. രചനാമത്സരങ്ങളും ബാൻഡ്മേളവുമായി കൊടികയറിയ കലയുടെ ഉത്സവവേദിയിൽ

കായംകുളം ∙ ആകാശം തൊടുന്ന കെട്ടുകാഴ്ചകളുടെ കലാമികവുകൊണ്ടു കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന ഓണാട്ടുകരയുടെ മണ്ണിൽ കൗമാരകലയുടെ കേളികൊട്ടുയർന്നു. കലയുടെ കാഴ്ചവട്ടത്തിലേക്കു കായംകുളം കൺതുറന്നു. ജില്ലാ സ്കൂൾ കലോത്സവത്തിനു കായംകുളത്തു തുടക്കമായി. രചനാമത്സരങ്ങളും ബാൻഡ്മേളവുമായി കൊടികയറിയ കലയുടെ ഉത്സവവേദിയിൽ ഇന്ന് അരങ്ങുകൾ ഉണരും. ഇന്നു രാവിലെ 9നു ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി.ശിവൻകുട്ടി കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. പിന്നാലെ സ്റ്റേജിനങ്ങൾ ആരംഭിക്കും. 316 ഇനങ്ങളിലായി ആറായിരത്തോളം വിദ്യാർഥികളാണു കലോത്സവത്തിൽ പങ്കെടുക്കുന്നത്.
ആദ്യ ദിനം ഹരിപ്പാട് മുന്നിൽ
ആദ്യ ദിനം 71 പോയിന്റുമായി ഹരിപ്പാട് ഉപജില്ലയാണു മുന്നിൽ. കായംകുളം ഉപജില്ല 68 പോയിന്റുമായി രണ്ടാം സ്ഥാനത്തും ആലപ്പുഴ ഉപജില്ല 66 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. സ്കൂളുകളിൽ മാന്നാർ നായർ സമാജം ബോയ്സ് എച്ച്എസ്എസ് 38 പോയിന്റുമായി മുന്നിലാണ്. 26 പോയിന്റ് വീതമുള്ള നങ്ങ്യാർകുളങ്ങര ബിബി ജിഎച്ച്എസ്, തണ്ണീർമുക്കം ഗവ. എച്ച്എസ്എസ് എന്നിവയാണു യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ.
വിജയങ്ങളുടെ വരവഴി
ആലപ്പുഴ ∙ ചിത്രകലയിൽ മിന്നും താരമായി മാനസമീര. ഹയർസെക്കൻഡറി വിഭാഗം പെൻസിൽ ഡ്രോയിങ്, ജലച്ചായം എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ എം.മാനസമീര ഇന്നലെ നടന്ന എണ്ണച്ചായം മത്സരത്തിൽ പങ്കെടുത്തിരുന്നു. ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം കേന്ദ്ര ഊർജ മന്ത്രാലയം നടത്തിയ ചിത്രരചന മത്സരത്തിലെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക ജേതാവാണ്.
ശുചിത്വമിഷൻ നടത്തിയ സംസ്ഥാന ചിത്രരചന മത്സരത്തിൽ രണ്ടുവർഷമായി ജേതാവാണ്. പ്രോഡക്ട് ഡിസൈനറാകണമെന്നാണ് ആഗ്രഹം. ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ കരുവാറ്റ കളത്തിൽപറമ്പിൽ മുരുകനും ചിത്രം വരയ്ക്കാറുണ്ട്. അമ്മ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ജയകുമാരി, മയൂഖ് സാഗറാണ് സഹോദരൻ.
ജഡ്ജസ് എത്താൻ വൈകി
കായംകുളം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനം വിധികർത്താക്കളെത്തിയതു രണ്ടു മണിക്കൂർ വൈകി. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ വിധികർത്താക്കളെ സംഘാടക സമിതി, മത്സര വേദിയിലേക്കു കൂട്ടിക്കൊണ്ടു വരാതിരുന്നതാണു കാരണം. വിധികർത്താക്കൾ എത്താൻ വൈകിയതോടെ മത്സരങ്ങളും ആരംഭിക്കാൻ വൈകി.
ക്ലോറിൻ ചുവ, ഉച്ചഭക്ഷണത്തിന് തയാറാക്കിയ ചോറ് നശിപ്പിച്ചു
കായംകുളം∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ ചോറ് ക്ലോറിൻ ചുവയ്ക്കുന്നതിനാൽ നശിപ്പിച്ചുകളഞ്ഞു. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ക്ലോറിന്റെ അളവ് കൂടിയതാണു കാരണമെന്നു കരുതുന്നു. രണ്ടു ചാക്ക് അരിയുടെ ചോറാണ് നശിപ്പിച്ചത്. എസ്എൻ വിദ്യാപീഠത്തിലെ ഭക്ഷണ ശാലയിൽ ആയിരത്തോളം പേർക്കുള്ള ഉച്ചഭക്ഷണമാണ് ഇന്നലെ ഒരുക്കിയത്.
രാവിലെ ആരോഗ്യ വിഭാഗമെത്തിയാണു വെള്ളത്തിൽ ക്ലോറിനേഷൻ നടത്തിയത്. ഈ വെള്ളം ഉപയോഗിച്ചു വേവിച്ച അരിയിൽ അരുചി അനുഭവപ്പെട്ടതോടെ നശിപ്പിക്കുകയായിരുന്നു. ക്ലോറിന്റെ അളവിലുള്ള വ്യത്യാസമാകാം കാരണം എന്നാണു നിഗമനം. പിന്നാലെ 5000 ലീറ്റർ ശുദ്ധജലം പുറത്തുനിന്നെത്തിച്ച് വീണ്ടും ചോറുണ്ടാക്കി സമയത്തു തന്നെ വിളമ്പി.