ബസ് യാത്രയ്ക്കിടെ മോഷണം; തമിഴ് നാടോടി സ്ത്രീ പിടിയിൽ; പിടികൂടിയത് യാത്രക്കാരിയായ എഐസ്ഐ
തുറവൂർ∙ കെഎസ്ആർടിസി ബസിൽ നാടോടി സ്ത്രീ മോഷണം നടത്തുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരിയായ എഐസ്ഐ ഇവരെ പിടികൂടി. തമിഴ്നാട് അണ്ണാനഗർ, എംജിആർ കോളനിയിൽ സ്നേഹ പ്രിയയെയാണ്(33) അരൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ: സബിതയുടെ ശ്രമഫലമായി പിടികൂടിയത്. ചേർത്തല കോടതിയിലെ അഭിഭാഷകയായ അശ്വതിയുടെ ബാഗിൽ നിന്നു 16000 രൂപയും ഒരു

തുറവൂർ∙ കെഎസ്ആർടിസി ബസിൽ നാടോടി സ്ത്രീ മോഷണം നടത്തുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാരിയായ എഐസ്ഐ ഇവരെ പിടികൂടി. തമിഴ്നാട് അണ്ണാനഗർ, എംജിആർ കോളനിയിൽ സ്നേഹ പ്രിയയെയാണ്(33) അരൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ: സബിതയുടെ ശ്രമഫലമായി പിടികൂടിയത്. ചേർത്തല കോടതിയിലെ അഭിഭാഷകയായ അശ്വതിയുടെ ബാഗിൽ നിന്നു 16000 രൂപയും ഒരു പവൻ വളയുമാണ് മോഷ്ടിച്ചത്.
ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. വീട്ടിൽ നിന്നു ജോലിക്കായി സ്റ്റേഷനിലേക്കു പോകുകയായിരുന്നു സബിത. പുനലൂരിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. അശ്വതി എറണാകുളത്തെ ജ്വല്ലറിയിൽ സ്വർണം മാറ്റി വാങ്ങുന്നതിനായി പോകുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ യുവതി ബസിൽ ഉന്തുംതള്ളും ഉണ്ടാക്കിയത് ശ്രദ്ധയിൽപെട്ട് സബിത ഇവരെ നിരീക്ഷിക്കുകയായിരുന്നു.
ഇതിനിടെ ചമ്മനാടിനു സമീപം, മോഷ്ടിച്ച അഞ്ഞൂറിന്റെ നോട്ടുകൾ സ്നേഹപ്രിയ ചുരുട്ടി മാറ്റുന്നതിനിടെ കയ്യിൽ നിന്നു കുറച്ചു നോട്ടുകൾ ബസിൽ വീണു. ഈ സമയം അശ്വതി ടിക്കറ്റ് എടുക്കാൻ ബാഗ് തുറന്നപ്പോഴാണ് പണവും വളയും നഷ്ടമായതായി മനസ്സിലായത്. ഇതോടെ സബിത നാടോടി സ്ത്രീയെ പിടികൂടുകയായിരുന്നു. ഇതിനിടെ നാടോടിസ്ത്രീ വളയും പണവും ബസിന്റെ പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയെങ്കിലും വിഫലമായി. പാലാ, കണ്ണമാലി സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. തമിഴ്നാട്ടിൽ നിന്ന് മോഷണത്തിനായി കേരളത്തിൽ എത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇവർ എന്ന് പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.