കായംകുളം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്‌റ്റേജ്‌ മത്സരങ്ങൾ ആരംഭിച്ചതോടെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. 252 പോയിന്റുമായി മാവേലിക്കര ഉപജില്ലയാണ്‌ ഒന്നാമത്‌. തൊട്ടുപിന്നാലെ ഒരു പോയിന്റ്‌ മാത്രം കുറവിൽ ചെങ്ങന്നൂരാണു (251) രണ്ടാം സ്ഥാനത്ത്. 248 പോയിന്റുള്ള ചേർത്തലയാണു മൂന്നാമത്.സ്കൂളുകളിൽ

കായംകുളം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്‌റ്റേജ്‌ മത്സരങ്ങൾ ആരംഭിച്ചതോടെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. 252 പോയിന്റുമായി മാവേലിക്കര ഉപജില്ലയാണ്‌ ഒന്നാമത്‌. തൊട്ടുപിന്നാലെ ഒരു പോയിന്റ്‌ മാത്രം കുറവിൽ ചെങ്ങന്നൂരാണു (251) രണ്ടാം സ്ഥാനത്ത്. 248 പോയിന്റുള്ള ചേർത്തലയാണു മൂന്നാമത്.സ്കൂളുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്‌റ്റേജ്‌ മത്സരങ്ങൾ ആരംഭിച്ചതോടെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. 252 പോയിന്റുമായി മാവേലിക്കര ഉപജില്ലയാണ്‌ ഒന്നാമത്‌. തൊട്ടുപിന്നാലെ ഒരു പോയിന്റ്‌ മാത്രം കുറവിൽ ചെങ്ങന്നൂരാണു (251) രണ്ടാം സ്ഥാനത്ത്. 248 പോയിന്റുള്ള ചേർത്തലയാണു മൂന്നാമത്.സ്കൂളുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്‌റ്റേജ്‌ മത്സരങ്ങൾ ആരംഭിച്ചതോടെ ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം. 252 പോയിന്റുമായി മാവേലിക്കര ഉപജില്ലയാണ്‌ ഒന്നാമത്‌. തൊട്ടുപിന്നാലെ ഒരു പോയിന്റ്‌ മാത്രം കുറവിൽ ചെങ്ങന്നൂരാണു (251) രണ്ടാം സ്ഥാനത്ത്. 248 പോയിന്റുള്ള ചേർത്തലയാണു മൂന്നാമത്.സ്കൂളുകളിൽ മാന്നാർ നായർ സമാജം ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ 130 പോയിന്റോടെ വള്ളപ്പാടുകൾക്കു മുന്നിലാണ്‌. ഹരിപ്പാട്‌ ഗവ. ഗേൾസ്‌ എച്ച്‌എസ്‌എസ്‌ (70), തുറവൂർ ടിഡി എച്ച്‌എസ്‌എസ്‌ (68), ആലപ്പുഴ സെന്റ്‌ ജോസഫ്‌ ഗേൾസ്‌ എച്ച്‌എസ്‌എസ്‌ (50), ചേർത്തല മുട്ടം ഹോളി ഫാമിലി എച്ച്‌എസ്‌എസ്‌ (49) എന്നിവരാണു തൊട്ടടുത്ത സ്ഥാനങ്ങളിൽ. 

യു.പ്രതിഭ എംഎൽഎ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായംകുളം ഉപജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന സ്വാഗതഗാനത്തോടെയായിരുന്നു തുടക്കം. കായംകുളം നഗരസഭാധ്യക്ഷ പി.ശശികല അധ്യക്ഷത വഹിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത സ്വാഗതസന്ദേശം നൽകി. സംസ്ഥാന സർക്കാർ ഉജ്വല ബാല്യ പുരസ്കാരം നേടിയ മുഹമ്മദ് യാസീൻ, കീബോർഡ് സംഗീത പരിപാടിയുമായി വേദിയിൽ തിളങ്ങി. കലോത്സവ ലോഗോ രൂപകൽപന ചെയ്ത അസ്കർ അലി ചെമ്പക ലാൻഡിനെയും ആദരിച്ചു.

ADVERTISEMENT

പോയിന്റ്‌ നില 
1 മാവേലിക്കര                                               252
2 ചെങ്ങന്നൂർ                                               251
3 ചേർത്തല                                                   248
4 തുറവൂർ                                                      245
5 ആലപ്പുഴ                                                    241
6 ഹരിപ്പാട്‌                                                     238
7 കായംകുളം                                                238
8 അമ്പലപ്പുഴ                                            228
9 തലവടി                                                        179
10 മങ്കൊമ്പ്‌                                                    150
11 വെളിയനാട്‌                                              59

കായംകുളത്തു നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ പരിചമുട്ട് (എച്ച്എസ്‌എസ് വിഭാഗം) ഒന്നാം സ്ഥാനം നേടിയ ഹോളി ഫാമിലി എച്ച്എസ്എസ് മുട്ടം.

മുട്ടാൻ നിക്കണ്ട, സീൻ മോനേ....
കായംകുളം ∙  ജില്ലാ സ്കൂൾ കലോത്സവത്തിലെ ഹൈസ്കൂൾ വിഭാഗം പരിചമുട്ടുകളിയിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം നേടി ചേർത്തല മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ. ബിയോൺ ജോസഫ്, കെ.എസ്.ശ്രീഹരി, എം.ആർ. ശരൺ, എം. അനന്തു, അശ്വിൻ അനിൽ, അരുൺ കൃഷ്ണ, എം.മണികണ്ഠൻ, ശ്രീപാൽ എന്നിവരുടെ സംഘമാണ് ഒന്നാം സ്ഥാനം നേടിയത്.     ഇവരിൽ നാലുപേർ കഴിഞ്ഞ വർഷം ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങളാണ്.    പ്രശസ്ത പരിചമുട്ട്, മാർഗംകളി പരിശീലകനായ മണർകാട് കുഞ്ഞപ്പനാശാന്റെ ശിക്ഷണത്തിലാണ് ടീം മത്സരത്തിനെത്തിയത്.

ഓട്ടൻതുള്ളൽ വീട്ടുകാര്യം
കായംകുളം ∙ ജില്ലാ കലോത്സവത്തിലെ ഓട്ടൻതുള്ളൽ മത്സരം അമ്പലപ്പുഴ ചിരട്ടപ്പുറത്ത് കോവിലകത്തു വീട്ടുകാര്യമാണ്. മൃദംഗവിദ്വാനായ കെ. രവിവർമയുടെ 3 പേരക്കുട്ടികളാണ് ഇത്തവണയും ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ മാറ്റുരയ്ക്കുന്നത്. രവി വർമയുടെ മകനും ഓട്ടൻതുള്ളൽ കലാകാരനുമായ സുരേഷ്‌ വർമയുടെ ശിക്ഷണത്തിലാണു മൂന്നുപേരും ഓട്ടൻതുള്ളൽ വേദിയിലെത്തിയത്. 

ദേവിക വർമ, ദേവിജ വർമ, ദേവജ വർമ.

സുരേഷ്‌ വർമയുടെ മക്കളായ കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥി ദേവജയും ആറാം ക്ലാസ്‌ വിദ്യാർഥി ദേവിജയും സഹോദരൻ  സുഭാഷ്‌ വർമയുടെ മകൾ അമ്പലപ്പുഴ ഗവ.മോഡൽ സ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥി ദേവികയുമാണു ഓട്ടൻ തുള്ളലിൽ മത്സരിക്കുന്നത്. ദേവജയ്ക്കും ദേവികയ്ക്കും കഴിഞ്ഞ തവണ ജില്ലയിൽ ഒന്നാം സ്ഥാനമുണ്ടായിരുന്നു. ഇന്നലെ നടന്ന യുപി വിഭാഗം മത്സരത്തിൽ ദേവിജ ഒന്നാമതെത്തി.

ADVERTISEMENT

ട്വിൻസ് വിൻസ്
കായംകുളം ∙ ഒരുമിച്ചു മിണ്ടിയും പറഞ്ഞും വേദിയിൽ നിറഞ്ഞപ്പോൾ ഒന്നാം സ്ഥാനം. ജില്ലാ സ്കൂൾ കലോത്സവം അറബിക് സംഭാഷണത്തിലാണ് ഇരട്ട സഹോദരിമാരായ നദുവത് നഗർ എൻഐയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളായ ആലിയ പർവീനും ആമില പർവീനുമാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

അറബിക് സംഭാഷണത്തിൽ ഒന്നാം സ്ഥാനം നേടിയ ആലിയ പർവീനും ആമില പർവീനും.

നിറകൺചിരി
∙ രണ്ടു മത്സരത്തിൽ മൂന്നാം സ്ഥാനത്തായതിന്റെ വിഷമം സഹോദരിയുടെ നേട്ടത്തിന്റെ മധുരത്തിൽ ധന്യ മറന്നു. ചേപ്പാട് സികെഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണു ധന്യ.ഹിയറിങ് ഇംപ്ലാന്റിനു വന്ന തകരാറിനെ മറികടന്നാണു കുച്ചിപ്പുഡി, ചിത്രരചന എന്നിവയിൽ മൂന്നാമതെത്തിയത്. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടവുമായാണ് അനുജത്തി ധനുശ്രീയുടെ യക്ഷഗാനം കാണാൻ അച്ഛൻ ഷൺമുഖ കുമാറിനും അമ്മ മഹേശ്വരിക്കും ഒപ്പമെത്തിയത്. മത്സരഫലം വന്നതോടെ ഇരുവരുടെയും മുഖത്ത് സന്തോഷച്ചിരി വിടർന്നു, ധനുശ്രീ ഉൾപ്പെടുന്ന നടുവട്ടം വിഎച്ച്എസ്എസിനു യക്ഷഗാനത്തിൽ ഒന്നാം സ്ഥാനം. ധനുശ്രീ നടുവട്ടം വിഎച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

ധന്യയും ധനുശ്രീയും

പവർഫുൾ ഡ്രാമ കം ഫ്രം പവർഫുൾ പ്ലെയ്സ്
കായംകുളം ∙ നാടകവേദിയിൽ വിപ്ലവം വിരിയിച്ച കെപിഎസിയുടെ ആസ്ഥാനമായ കായംകുളത്ത് നാടകമത്സരത്തിൽ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ തേരോട്ടം. തുടർച്ചയായ ഏഴാം വട്ടമാണ് ജില്ലാ സ്കൂൾ കലോത്സവത്തിലെ നാടകമത്സരത്തിൽ ചേർത്തല ഗവ.ഗേൾസ് സ്കൂൾ ജേതാക്കളാകുന്നത്. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യന്റെയും ആവസവ്യവസ്ഥയിൽനിന്ന്‌ ആട്ടിയോടിക്കപ്പെട്ട വന്യജീവികളുടെയും കഥ പറഞ്ഞുതുടങ്ങുന്ന 'പാടുന്ന കാട് ' എന്ന നാടകം സാഹിത്യത്തിന്റെ പകിട്ടിൽനിന്ന്‌ മാറ്റിനിർത്തപ്പെടുന്ന നാടകത്തിന്റെ പ്രാധാന്യവും ഓർമിപ്പിച്ചാണ്‌ സമാപിക്കുന്നത്‌. 

മുളയിൽ നിർമിച്ച വാദ്യോപകരണം കൊണ്ട് കുട്ടികൾ തന്നെയാണ് നാടകത്തിനു പശ്ചാത്തല സംഗീതം  നൽകിയത്. ‘കതിർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കീർത്തന ബി.വിനോദ്‌ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് കീർത്തന നാടകത്തിൽ മത്സരിക്കുന്നത്. പാർവതി സുരേഷ്‌, എയ്‌ഞ്ചൽ മേരി സോണി, അന്ന മരിയ ഷിനോ, ബി. ഋതു, നിഹാരിക എസ്‌.പത്മ, ആദിത്യ രതീഷ്‌ എന്നിവരാണ്‌ അഭിനേതാക്കൾ. എസ്‌.ദേവനന്ദ, എസ്‌.അവന്തിക, പി.ബി.അനുശ്രീ എന്നിവരാണ്‌ പാട്ടുകാർ. വിജിലൻസ്‌ ഉദ്യോഗസ്ഥനായ സുനിൽ ചന്തിരൂർ ആണ് നാടകത്തിന്റെ രചനയും സംവിധാനവും

ADVERTISEMENT

‘എടാ മോനേ, കന്നഡ പഠിച്ചാലോ’ 
കായംകുളം ∙ ‘എടാ മോനേ, കന്നഡ പഠിച്ചാലോ’ - കുറത്തികാട് സെന്റ് ജോൺസ് എംഎസ്‌സി യുപി സ്കൂളിൽ ചേരുന്ന ഓരോ കുട്ടിയോടും പ്രധാനാധ്യാപകൻ റിനോഷ് സാമുവലിന്റെ ചോദ്യമാണ്. ബെംഗളൂരുവിലായിരുന്നു റിനോഷിന്റെ നിയമപഠനം. കുറച്ചുനാൾ അവിടെ ജോലിയും ചെയ്തു.  പിന്നീടു നാട്ടിലേക്കു മടങ്ങിയെങ്കിലും കന്നഡ മറന്നില്ല. ഒഴിവുസമയങ്ങളിൽ വിദ്യാർഥികളെ കന്നഡ പഠിപ്പിച്ചു. കലോത്സവത്തിലെ കന്നഡ ഭാഷാ മത്സരങ്ങളിൽ ഈ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം നടത്തുന്നതിന്റെ കാരണമിതാണ്. യുപി വിഭാഗം കന്നഡ പ്രസംഗ മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം നേടിയ ജോൻസി കോശി ഉൾപ്പെടെയുള്ളവർ റിനോഷിന്റെ ശിഷ്യരാണ്.

മോണോ ആക്ടിൽ പലസ്തീന്റെ കണ്ണീരും
 പലസ്തീനിലെ അഭയാർഥി പ്രശ്നം അവതരിപ്പിച്ച അർവ നസ്റിന് ജില്ലാ സ്കൂൾ കലോത്സവത്തിലെ അറബിക് മോണോ ആക്ടിൽ ഒന്നാം സ്ഥാനം. പുന്നപ്ര യുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അർവ. മണപ്പള്ളി ഗവ. എൽപിഎസിലെ പ്രധാനാധ്യാപകർ അബ്ദുൽ അസീസിന്റെയും നീർക്കുന്നം അൽഹുദ ഇംഗ്ലിഷ് സ്കൂളിലെ അറബിക് അധ്യാപിക സുനീറ മജീദിന്റെയും മകനാണ്. അസീസും അറബിക് അധ്യാപകനായിരുന്നു.

കൂട്ടായ്മയുടെ ആട്ടം
കായംകുളം ∙ പരിമിതികളുള്ള സഹപാഠിയെ സുഹൃത്തുക്കൾ ചേർത്തുപിടിച്ചപ്പോൾ കൂടിയാട്ടം കൂട്ടായ്മയുടെ ആട്ടമായി.  ജില്ലാ സ്കൂൾ കലോത്സവത്തിലെ യുപി വിഭാഗം സംസ്കൃത കൂടിയാട്ട മത്സരത്തിലാണു സംസാരപരിമിതിയുള്ള വിദ്യാർഥി  വേദിയിലെത്തിയത്. അധ്യാപകരും സുഹൃത്തുക്കളും സ്നേഹത്തോടെ കൈപിടിച്ചപ്പോൾ കുറത്തികാട് എംഎസ്‌സി യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അക്സ മറിയം സിബി കൂടിയാട്ട വേദിയിൽ  നിറഞ്ഞാടി. 

സംസാര പരിമിതികളെ സ്നേഹം കൊണ്ടു മറികടന്നാണ് അക്സയെ സംസ്കൃത കൂടിയാട്ട ടീമിലേക്ക് തിരഞ്ഞെടുത്തത്. രണ്ടു മാസത്തെ പരിശീലനം കൊണ്ടു ടീം ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയതും ജില്ലാ തലത്തിലും മിന്നും പ്രകടനത്തോടെ ഒന്നാമതെത്തി.  റിയ മേരി റോയ്, ക്രിസ്റ്റീന ഗ്രേസ് ജോയ്, സെറ മേരി ജേക്കബ്, എസ്.മിത്ര, എം.മഹാലക്ഷ്മി, എസ്.ആവണി എന്നിവരാണു ടീമിലെ മറ്റംഗങ്ങൾ. സ്കൂളിലെ സംസ്കൃതം അധ്യാപിക ജോസി വർഗീസാണു കൂടിയാട്ടം പഠിപ്പിച്ചത്.

പൂരക്കളിയിൽ വിജയിച്ച മാന്നാർ നായർ സമാജം സ്ക്കൂൾ ഹയർസെക്കൻഡറി ടീം. 

പൂരക്കളി, പഞ്ചവാദ്യം ഞങ്ങളിങ്ങെടുത്തു
കായംകുളം ∙ വരുന്നു, ജയിക്കുന്നു, സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നു, എ ഗ്രേഡ്... റിപ്പീറ്റ്. പൂരക്കളി, പഞ്ചവാദ്യം എന്നിവയെ കുത്തകയാക്കി മാറ്റുകയാണു മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളും അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളും.പൂരക്കളിയിൽ 23 വർഷമായി മാന്നാറുകാരുടെ വിജയഗാഥയാണ്. ഇത്തവണ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ മാന്നാർ സ്കൂൾ തന്നെയാണ് ഒന്നാമത്. വടക്കൻ കേരളത്തിലെ കലാരൂപമായ പൂരക്കളി തനിമ ചോരാതെ പഠിച്ചെടുത്ത് ഉത്സാഹത്തോടെ അവതരിപ്പിക്കുന്നതാണ് തുടർച്ചയായ വിജയങ്ങളുടെ രഹസ്യം എന്ന് പരിശീലകനായ പ്രമോദ് അപ്പിയാൽ പറഞ്ഞു.

എച്ച്എസ് വിഭാഗം പഞ്ചവാദ്യം ഒന്നാം സ്ഥാനം, ഗവ.മോഡൽ എച്ച്എസ്എസ് അമ്പലപ്പുഴ

പഞ്ചവാദ്യത്തിൽ തുടർച്ചയായ 18ാം തവണയാണ് അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിജയിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിലാണു മോഡൽ സ്കൂളിന്റെ നേട്ടം. ഹയർ സെക്കൻഡറി വിഭാഗത്തിൽ പുറക്കാട് എസ്എൻഎം എച്ച്എസ്എസാണ് ഒന്നാമതെത്തിയത്. ഇരു സ്കൂളുകളെയും അമ്പലപ്പുഴ ജയകുമാർ ആണു പരിശീലിപ്പിച്ചത്. മുൻ വർഷങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിലും അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ്എസ് മത്സരിച്ചിരുന്നെങ്കിൽ ഇത്തവണ ടീം ഇറങ്ങിയില്ല. പകരം പുറക്കാട് എസ്എൻഎം എച്ച്എസ്എസ് കന്നിയങ്കത്തിന് ഇറങ്ങി ഒന്നാം സ്ഥാനം നേടുകയായിരുന്നു.

English Summary:

This article delves into the exciting events and inspiring stories from the District School Kalolsavam held in Kayamkulam. It highlights the fierce competition between sub-districts and schools, showcasing outstanding performances in various categories like Ottanthullal, Parichamuttukali, Koodiyattam, Theyyam, and Panchavadyam. Beyond the competition, the article brings forth heartwarming stories of family participation, differently-abled students overcoming challenges, and the dedication of teachers in nurturing young talents.