ജില്ലാ കലോത്സവം: മത്സരവേദികളിൽ വിധിനിർണയത്തെച്ചൊല്ലി തർക്കം
കായംകുളം∙ ജില്ലാ കലോത്സവ മത്സരവേദികളിൽ വിധിനിർണയത്തെച്ചൊല്ലി തർക്കം.∙ ഹയർസെക്കൻഡറി വിഭാഗം മംഗലംകളിയിൽ ഫലംപ്രഖ്യാപിച്ച വിധികർത്താവിനു ഒന്നാം സ്ഥാനം ലഭിച്ച ചെസ്റ്റ് നമ്പറിന്റെ അക്കങ്ങൾ മാറി പോയതും തർക്കത്തിനിടയായി. 21നു പകരം 12 എന്നാണ് തെറ്റായി പറഞ്ഞത്. പിന്നീട് തർക്കം പരിഹരിക്കാനായി മാർക്ക്

കായംകുളം∙ ജില്ലാ കലോത്സവ മത്സരവേദികളിൽ വിധിനിർണയത്തെച്ചൊല്ലി തർക്കം.
∙ ഹയർസെക്കൻഡറി വിഭാഗം മംഗലംകളിയിൽ ഫലംപ്രഖ്യാപിച്ച വിധികർത്താവിനു ഒന്നാം സ്ഥാനം ലഭിച്ച ചെസ്റ്റ് നമ്പറിന്റെ അക്കങ്ങൾ മാറി പോയതും തർക്കത്തിനിടയായി. 21നു പകരം 12 എന്നാണ് തെറ്റായി പറഞ്ഞത്. പിന്നീട് തർക്കം പരിഹരിക്കാനായി മാർക്ക് നൽകിയതിന്റെ കാര്യകാരണങ്ങൾ വിധികർത്താക്കൾ വിവരിച്ചു നൽകിയതോടെ രംഗം ശാന്തമായി. മംഗലംകളി ആദ്യമായി അവതരിപ്പിക്കുന്നതിനാൽ സംശയങ്ങൾ സ്വാഭാവികമാണെന്ന് അധികൃതർ പറഞ്ഞു.
∙ ചവിട്ടുനാടകം വേദിയിൽ വിധികർത്താക്കളെ ചാെല്ലിയായിരുന്നു തർക്കം. വിധികർത്താവിന്റെ ബന്ധു പരിശീലിപ്പിച്ച ടീം മത്സരിക്കുന്നതിനാൽ വിധികർത്താക്കളെ മാറ്റണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇടപെട്ടാണു രക്ഷിതാക്കളെ ശാന്തരാക്കിയത്.
∙ ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ട വേദിയിലും വിധികർത്താക്കൾക്കെതിരെ പ്രതിഷേധം. വിധികർത്താക്കൾക്ക് മതിയായ യോഗ്യതയില്ല, ഒരേ നൃത്താധ്യാപകന്റെ ശിഷ്യർക്കു സമ്മാനം നൽകുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. പൊലീസ് സ്ഥലത്തെത്തിയാണു പ്രതിഷേധക്കാരെ തണുപ്പിച്ചത്. ഹയർ സെക്കൻഡറി വിഭാഗം മോഹിനിയാട്ട മത്സരത്തിനു ശേഷവും വിധികർത്താക്കൾക്കെതിരെ സംഘർഷമുണ്ടായി. ഡിഡിഇ നേരിട്ടെത്തി പൊലീസ് അകമ്പടിയോടെ വിധികർത്താക്കളുമായി മടങ്ങി.
മത്സരത്തിനിടെ വിദ്യാർഥിനിക്കു പരുക്ക്
കായംകുളം∙ എച്ച്എസ്എസ് നാടക മത്സരത്തിനിടെ വിദ്യാർഥിനിക്കു പരുക്ക്. ആര്യാട് സൗത്ത് ലൂഥറൻ എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിനി ഫറ മത്സരത്തിനു ശേഷം ശേഷം സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കമ്പിയിൽ തട്ടി കാൽ മടങ്ങി പടിയായി വച്ചിരുന്ന ബെഞ്ച് തെന്നിമാറിയാണ് അപകടം.മാവേലിക്കര ഗവ.ബോയ്സ് എച്ച്എസ്എസിലെ അമൽ എന്ന വിദ്യാർഥിയുടെ കാലും അവതരണത്തിനിടെ തട്ടി മുട്ടിനു പരുക്കേറ്റു. വേദന സഹിച്ചു നാടകം പൂർത്തിയാക്കിയ വിദ്യാർഥി പുറത്തേക്ക് ഇറങ്ങിയപ്പോൾ തളർന്നു വീണു.