മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മർദിച്ച മകന് 6.5 വർഷം തടവ്
മാവേലിക്കര ∙ മദ്യപിക്കാൻ പണം നൽകാത്തതിനു അമ്മയെ ക്രൂരമായി ആക്രമിച്ച മകന് ആറര വർഷം തടവിനും 26000 രൂപ പിഴയും ശിക്ഷ. അഡിഷനൽ സെഷൻസ് കോടതി ജഡ്ജി പി.ബി.അമ്പിളിയാണ് കുറത്തികാട് കുഴിക്കാല വടക്കതിൽ തടത്തിൽ പ്രദീപിന് (39) ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് 7നു കുറത്തികാട് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണു വിധി.

പ്രദീപിന്റെ അമ്മ ജഗദമ്മ (65) നൽകിയ പരാതിയിലാണു കേസെടുത്തത്. അമ്മയെ ആക്രമിച്ചതിനു മുൻപും പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ റിമാൻഡിൽ പാർപ്പിച്ചാണു വിചാരണ പൂർത്തിയാക്കിയത്. കസ്റ്റഡി കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യും. പിഴത്തുക ജഗദമ്മയ്ക്കു നൽകണം. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി.വി.സന്തോഷ് കുമാർ ഹാജരായി.