മടവീഴ്ച: കർഷകരുടെ പ്രതീക്ഷകൾ മുങ്ങി; 5 പാടശേഖരങ്ങളിൽ വെള്ളം കയറി
എടത്വ ∙ പ്രതീക്ഷിക്കാതെ എത്തിയ തോരാത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ചേർന്നു ബണ്ടുകൾ തകർത്തതോടെ പുഞ്ചക്കൃഷി അവതാളത്തിലാക്കി. മുട്ടാർ പഞ്ചായത്ത് മിത്രക്കരി ആനാറ്റുപുറം ചൂതനടി പടിഞ്ഞാറേ ബ്ലോക്ക് പാടം, തലവടി കൃഷിഭവൻ പരിധിയിൽ 74 ഏക്കർ വരുന്ന എട്ട്യാരു മുട്ട് കോതകേരി, പരുത്തിക്കാട്ട് ചാലി വേഴപ്രം,

എടത്വ ∙ പ്രതീക്ഷിക്കാതെ എത്തിയ തോരാത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ചേർന്നു ബണ്ടുകൾ തകർത്തതോടെ പുഞ്ചക്കൃഷി അവതാളത്തിലാക്കി. മുട്ടാർ പഞ്ചായത്ത് മിത്രക്കരി ആനാറ്റുപുറം ചൂതനടി പടിഞ്ഞാറേ ബ്ലോക്ക് പാടം, തലവടി കൃഷിഭവൻ പരിധിയിൽ 74 ഏക്കർ വരുന്ന എട്ട്യാരു മുട്ട് കോതകേരി, പരുത്തിക്കാട്ട് ചാലി വേഴപ്രം, വാഴക്കുഴുവേലി, മകരച്ചാലി എന്നീ പാടശേഖരങ്ങളിലാണു മട വീഴ്ച ഉണ്ടായത്. മുട്ടാർ കൃഷിഭവൻ പരിധിയിൽ വരുന്ന ചൂതനടി പാടം വിതച്ച് 24 ദിവസം പിന്നിട്ടതാണ്. ഒന്നാം വളപ്രയോഗം വരെ നടത്തിയിരുന്നു. മോട്ടർ തറയുടെ ഭാഗം വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ തള്ളിപ്പോകുകയായിരുന്നു. വീണ്ടും കൃഷി ചെയ്യണമെങ്കിൽ പെട്ടി മട വീണ്ടും ഇട്ടാൽ മാത്രമേ സാധിക്കുകയുള്ളൂ. അതിന് പതിനായിരക്കണക്കിനു രൂപ കണ്ടെത്തണം. വെള്ളം വറ്റിച്ചാൽ തന്നെ വീണ്ടും വിത നടത്തണമെങ്കിൽ വിത്തും വളവുമെല്ലാം വീണ്ടും വാങ്ങണം.
മാത്രവുമല്ല, വിത വൈകുന്നതോടെ വളരെ താമസിച്ചു മാത്രമേ വിളവെടുക്കാനും കഴിയുകയുള്ളൂ. മുട്ടാർ കൃഷിഭവൻ പരിധിയിൽ വരുന്ന ആനാറ്റുപുറം ചൂതനടി കിഴക്കേ ബ്ലോക്ക്, ഇന്ദ്രങ്കരി, രാമങ്കരി പടവ്, മുളവനങ്കരി, കുഴിയനടി തുടങ്ങിയ പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. വെള്ളം ഉയർന്നാൽ ആദ്യം എത്തുന്നത് മുട്ടാർ മേഖലയിലാണ്. വെള്ളം ഉയർന്നു നിൽക്കുന്നതിനാൽ ഉറവ വറ്റിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ മഴ തുടർന്നാൽ അതു നിരവധി പാടശേഖരങ്ങളെ ബാധിക്കുംതലവടി കൃഷിഭവൻ പരിധിയിൽ 40 ഏക്കറുള്ള പരുത്തിക്കാട്ടു ചാലി വേഴപ്രം പാടം വിതച്ച് 5 ദിവസം പിന്നിട്ടതാണ്. രണ്ടു സ്ഥലങ്ങളിലാണ് മട വീഴ്ച ഉണ്ടായിട്ടുള്ളത്. ഇനിയും മട കുത്തിയാൽ മാത്രമേ വീണ്ടും വിതയ്ക്കാൻ കഴിയുകയുള്ളൂ.
74 ഏക്കർ വരുന്ന എട്ട്യാരുമുട്ട് കോതാകേരി പാടത്ത് വിതയ്ക്കാനായി വിത്തു മുളപ്പിച്ചിരുന്നതാണ്. മുളപ്പിച്ച വിത്ത് ഉപയോഗ ശൂന്യമായി. ഇവിടെയും പുതിയ വിത്ത് കണ്ടെത്തണം. മാത്രമല്ല മട കുത്തുന്നതിന് ആയിരക്കണക്കിനു രൂപ വേണ്ടി വരികയും ചെയ്യും. കഴിഞ്ഞ പുഞ്ചക്കൃഷിക്ക് നെല്ലു കൊടുത്ത വകയിൽ വില ലഭിക്കാത്ത കർഷകർ വരെയുള്ള പാടശേഖരമാണിത്. വിതയ്ക്കാത്ത പാടശേഖരങ്ങളിൽ മട വീഴ്ച ഉണ്ടായാൽ വീണ്ടും ആദ്യം മുതൽ പാടശേഖരം തയാറാക്കിയാൽ മാത്രമേ വിതയ്ക്കാൻ കഴിയുകയുള്ളൂ. കനത്ത പ്രതിസന്ധിയിലാണ് ഇപ്പോൾ മട വീണത് കർഷകരെ എത്തിച്ചിരിക്കുന്നത്. കൊയ്ത്ത് താമസിക്കുന്നതു വിളവെടുപ്പ് മഴക്കാലത്തേക്കു നീളുന്നതിനും കാരണമാകും. കൃഷി വകുപ്പ് ഇടപെട്ട് മട കുത്തുന്നതിനും പുതിയ വിത്ത് നൽകുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നും എന്നാൽ മാത്രമേ വീണ്ടും കൃഷി ചെയ്യാൻ കഴിയുകയുള്ളൂ എന്നുമാണു കർഷകർ പറയുന്നത്.