'കൺമുന്നിൽ അവർ രക്തത്തിൽ കുളിച്ചു കിടന്നു, ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ'; അപകടം കണ്ടിട്ടും, അറിയാതെ
ആലപ്പുഴ∙ കൺമുന്നിൽ അവർ രക്തത്തിൽ കുളിച്ചു കിടന്നു, ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ– ദുരന്തത്തിന്റെ ആഘാതത്തിൽ ഇടറുന്ന വാക്കുകൾ. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി കോഴിക്കോട് സ്വദേശി അശ്വിത്തിന് ആ അനുഭവം ഇപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്നു. കൂട്ടുകാർ മരണത്തിലേക്കു സഞ്ചരിച്ച രാത്രിയിൽ
ആലപ്പുഴ∙ കൺമുന്നിൽ അവർ രക്തത്തിൽ കുളിച്ചു കിടന്നു, ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ– ദുരന്തത്തിന്റെ ആഘാതത്തിൽ ഇടറുന്ന വാക്കുകൾ. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി കോഴിക്കോട് സ്വദേശി അശ്വിത്തിന് ആ അനുഭവം ഇപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്നു. കൂട്ടുകാർ മരണത്തിലേക്കു സഞ്ചരിച്ച രാത്രിയിൽ
ആലപ്പുഴ∙ കൺമുന്നിൽ അവർ രക്തത്തിൽ കുളിച്ചു കിടന്നു, ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ– ദുരന്തത്തിന്റെ ആഘാതത്തിൽ ഇടറുന്ന വാക്കുകൾ. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി കോഴിക്കോട് സ്വദേശി അശ്വിത്തിന് ആ അനുഭവം ഇപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്നു. കൂട്ടുകാർ മരണത്തിലേക്കു സഞ്ചരിച്ച രാത്രിയിൽ
ആലപ്പുഴ∙ കൺമുന്നിൽ അവർ രക്തത്തിൽ കുളിച്ചു കിടന്നു, ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ– ദുരന്തത്തിന്റെ ആഘാതത്തിൽ ഇടറുന്ന വാക്കുകൾ. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി കോഴിക്കോട് സ്വദേശി അശ്വിത്തിന് ആ അനുഭവം ഇപ്പോഴും ഉൾക്കിടിലമുണ്ടാക്കുന്നു.
കൂട്ടുകാർ മരണത്തിലേക്കു സഞ്ചരിച്ച രാത്രിയിൽ അവർക്കു പിന്നിൽ ബൈക്കിൽ അശ്വിത്തുമുണ്ടായിരുന്നു; സിനിമ കാണാൻ. തിയറ്ററിലേക്കുള്ള യാത്രയ്ക്കിടെ ഒരു വാഹനം അപകടത്തിൽ പെട്ടു തകർന്നു കിടക്കുന്നതു കണ്ടു. ബൈക്ക് നിർത്തി ഇറങ്ങി നോക്കി. ചോരയിൽ കുളിച്ചു കിടക്കുന്ന രണ്ടു പേരെ ഒരുനോക്കു കണ്ടു. പക്ഷേ സഹപാഠികളാണെന്നു തിരിച്ചറിയാനായില്ല.
അശ്വിത്ത് ആ യാത്രയെപ്പറ്റി ഓർക്കുന്നു
അനാട്ടമിയുടെ സ്പോട്ടിങ് ടെസ്റ്റ് കഴിഞ്ഞതിനാൽ ഹോസ്റ്റലിലെ എല്ലാവരും ചേർന്നു സിനിമയ്ക്കു പോകാൻ തീരുമാനിച്ചു. ഞാൻ പുറത്ത് പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. എന്നെയും വിളിച്ചു. രാത്രി അവർ കാറിൽ വരുമ്പോൾ ഞാൻ ഫോൺ ചെയ്യുകയായിരുന്നു. വണ്ടി നിറയെ ആളായതിനാൽ ഞാൻ പിറകെ ബൈക്കിൽ വരാമെന്നു പറഞ്ഞു. കാർ ഏതെന്നു കാര്യമായി ശ്രദ്ധിച്ചില്ല. ആ വണ്ടിയിൽ കയറാനൊരുങ്ങിയ ദേവാനന്ദ് എന്ന സുഹൃത്തിനെ എന്റെ കൂടെ ബൈക്കിൽ കൂട്ടി. 8.45നാണ് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നിന്നു പുറപ്പെട്ടത്. 9.30നായിരുന്നു ഷോ.
കളർകോട് എത്തിയപ്പോൾ ഒരു കാർ ബസിലിടിച്ചു കിടക്കുന്നതു കണ്ടു. ഇറങ്ങി നോക്കിയപ്പോൾ രണ്ടു പേരെ കണ്ടു. പക്ഷേ ആളെ മനസ്സിലായില്ല. അപ്പോഴേക്കും ആംബുലൻസ് എത്തി. ഞങ്ങൾ നേരെ തിയറ്ററിലേക്കു പോയി. കൂട്ടുകാർ എത്താതായപ്പോൾ സംശയമായി. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടൻ അപകട സ്ഥലത്തെത്തി. എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നറിഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയപ്പോഴാണ് അപകടത്തിൽ പെട്ടത് അവർ തന്നെയാണെന്നു മനസ്സിലായത്.
ക്ലാസ് തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളു. പലരെയും പരിചയപ്പെട്ടു വരുന്നതേയുള്ളു. മുഹമ്മദ് ഇബ്രാഹിമിന്റെയും ആൽവിൻ ഷാജിയുടെയും മൃതദേഹങ്ങളാണ് അപകട സ്ഥലത്തു കണ്ടതെന്നു പിന്നീടാണു മനസ്സിലായത്. 20 ദിവസം മുൻപു ക്ലാസിലെത്തിയ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെ അടുത്തു പരിചയമുണ്ടായിരുന്നില്ല. ആൽവിന്റെ മുഖമാകട്ടെ തിരിച്ചറിയാൻ വയ്യാത്ത നിലയിലുമായിരുന്നു.
പഠനത്തിൽ മിടുക്കൻ നാട്ടുകാരുടെ പ്രിയപ്പെട്ടവൻ
∙ കളർകോട് ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥി ആയുഷ് ഷാജിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാവാലം വടക്ക് ഗ്രാമം. പഠനത്തിൽ മിടുക്കനായ ആയുഷ് പ്ലസ്ടു വരെ ഇൻഡോറിൽ ആണു പഠിച്ചത്. പാലായിലായിരുന്നു എൻട്രൻസ് പരിശീലനം. കോച്ചിങ് സെന്ററിലെ വിദ്യാർഥികളിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ആയുഷിനു സംസ്ഥാനത്തെ 3 ഗവ. മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിനു വഴി തുറന്നെങ്കിലും കുടുംബ വീടിനോടു ചേർന്നുള്ള ആലപ്പുഴ മെഡിക്കൽ കോളജ് തിരഞ്ഞെടുക്കുകയായിരുന്നു.
അവധി ദിവസങ്ങളിൽ കുടുംബവീട്ടിൽ എത്തി പിതൃസഹോദരന്റെ കുടുംബത്തോടും താമസിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ഈ തീരുമാനം. ഒരാഴ്ച മുൻപാണ് അവസാനമായി കുടുംബവീട്ടിൽ എത്തിയത്. ക്രിസ്മസ് അവധിക്കു വീണ്ടും എത്താമെന്നു പറഞ്ഞു പോയ ആയുഷ് അതിനു മുൻപേ വീട്ടിലേക്കെത്തി; അവസാന യാത്രയ്ക്കായി.
കാർ ഉടമയ്ക്ക് എതിരെ നടപടി വരും
ആലപ്പുഴ∙ അഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഇവർക്കു വാഹനം വാടകയ്ക്കു നൽകിയ ആൾക്കെതിരെ നിയമനടപടി ഉണ്ടാകും. സ്വകാര്യ വാഹനം വാടകയ്ക്കു നൽകിയതു നിയമവിരുദ്ധമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ: ആർ.രമണൻ അറിയിച്ചു. സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റർ ചെയ്ത വാഹനം ടാക്സിയായി ഓടിക്കാനോ വാടക വാങ്ങി മറ്റൊരാൾക്കു നൽകാനോ പാടില്ല. ഇയാൾക്ക് ടാക്സി ലൈസൻസ് ഉണ്ടെങ്കിലും കാർ സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള ലൈസൻസ് ഇല്ല. വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളാണ് ആലോചിക്കുന്നത്.
ആലപ്പുഴ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണു വിദ്യാർഥികൾ യാത്ര ചെയ്തത്. വണ്ടി വാടകയ്ക്കു നൽകിയതല്ലെന്നും സുഹൃത്തിന്റെ മകനു സിനിമയ്ക്കു പോകാൻ കുറച്ചു നേരത്തേക്കു കൊടുത്തതാണെന്നും ഷാമിൽഖാൻ പറഞ്ഞു. അതേസമയം, മുൻപും ഇതേ പരാതി ഇദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുണ്ടെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.അപകടസമയത്തു കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് ആർടിഒ: എ.കെ.ദിലു പറഞ്ഞു. അപകടത്തെക്കുറിച്ചു വിശദമായി പരിശോധിച്ച ശേഷമാകും നടപടി.
കലക്ടർ റിപ്പോർട്ട് തേടി
അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ അലക്സ് വർഗീസ് ആർടിഒയോട് ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് ആർടിഒ: എ.കെ.ദിലു ഗതാഗത കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതിയാക്കി ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു.
ബസ് ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ;തിരുത്തും
∙ കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് ഡ്രൈവറെ പ്രതിയാക്കി പൊലീസിന്റെ എഫ്ഐആർ. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണു കേസ്. എന്നാൽ അപകടം നടന്ന രാത്രി പരുക്കേറ്റവരുടെ പ്രാഥമിക മൊഴി അടിസ്ഥാനമാക്കിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും ഇന്നലെ സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും പരിശോധിച്ചപ്പോൾ ബസ് ഡ്രൈവർ കുറ്റക്കാരനല്ലെന്നു വ്യക്തമായെന്നും പൊലീസ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ആലപ്പുഴ സൗത്ത് പൊലീസ് അറിയിച്ചു.
മെഡിക്കൽ ബോർഡ് യോഗം ഇന്ന്
അമ്പലപ്പുഴ ∙ അപകടത്തിൽപെട്ട എംബിബിഎസ് വിദ്യാർഥികളുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡ് യോഗം ഇന്ന് 10നും 3നും ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും. 10 വകുപ്പ് മേധാവികളെ മെഡിക്കൽ ബോർഡ് അംഗങ്ങളായി നിയമിച്ചതായി സൂപ്രണ്ട് ഡോ.എ. അബ്ദുൽ സലാം അറിയിച്ചു.