കാർ വാടകയ്ക്ക് നൽകിയതു തന്നെ; 1000 രൂപ കൈമാറ്റം ചെയ്തതായി കണ്ടെത്തി
ആലപ്പുഴ ∙ കളർകോട് 6 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട കാർ വാടകയ്ക്കു നൽകിയതല്ലെന്ന വാഹന ഉടമയുടെ വാദം തെറ്റാണെന്നു പൊലീസും മോട്ടർവാഹന വകുപ്പും കണ്ടെത്തി. വാഹനമോടിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഗൗരിശങ്കറിന്റെ അക്കൗണ്ടിൽ നിന്ന് വാഹനയുടമയായ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ

ആലപ്പുഴ ∙ കളർകോട് 6 മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട കാർ വാടകയ്ക്കു നൽകിയതല്ലെന്ന വാഹന ഉടമയുടെ വാദം തെറ്റാണെന്നു പൊലീസും മോട്ടർവാഹന വകുപ്പും കണ്ടെത്തി. വാഹനമോടിച്ച ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി ഗൗരിശങ്കറിന്റെ അക്കൗണ്ടിൽ നിന്ന് വാഹനയുടമയായ വളഞ്ഞവഴി സ്വദേശി ഷാമിൽഖാന്റെ അക്കൗണ്ടിലേക്ക് വാടകയായ 1000 രൂപ യുപിഐ ഇടപാടിലൂടെ കൈമാറ്റം ചെയ്തതായി കണ്ടെത്തി.
അപകടത്തിൽ മരിച്ച കണ്ണൂർ മാട്ടൂൽ സ്വദേശിയുടെ ലൈസൻസിന്റെ പകർപ്പ് ഷാമിൽ ഖാൻ സംഘടിപ്പിച്ചത് അപകടം നടന്നതിനു ശേഷമാണെന്നും വ്യക്തമായി. സ്വകാര്യ ആവശ്യത്തിനായി റജിസ്റ്റർ ചെയ്ത വാഹനം ടാക്സി ആയി ഓടിക്കാനോ വാടകയ്ക്കു നൽകാനോ പാടില്ലെന്നാണു നിയമം. നിയമവിരുദ്ധമായി വാടകയ്ക്കു നൽകിയ വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുമെന്നും ഉടമയ്ക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും ആർടിഒ എ.കെ.ദിലു അറിയിച്ചു.
നിയമവിരുദ്ധമായി സ്വകാര്യവാഹനം വാടകയ്ക്കു നൽകുന്നുവെന്നു ഷാമിൽഖാനെക്കുറിച്ച് മുൻപും പരാതികളുണ്ടെന്നും ആർടിഒ പറഞ്ഞു. മരിച്ച വിദ്യാർഥികളിലൊരാളുടെ ബന്ധുവുമായുള്ള സൗഹൃദത്തിന്റെ പേരിലാണു വാഹനം നൽകിയതെന്നും വാടകയ്ക്ക് അല്ലെന്നുമായിരുന്നു ഷാമിൽഖാന്റെ വാദം. പണം കൈമാറിയതു കണ്ടെത്തിയപ്പോൾ ഇതു വിദ്യാർഥികൾക്കു വായ്പയായി നൽകിയ പണം തിരിച്ചുനൽകിയതാണെന്നും ഇയാൾ പറയുന്നു.