അമൃത് ഭാരത് പദ്ധതിയിൽ കായംകുളം സ്റ്റേഷനിലെ നിർമാണം: 4 മാസത്തിനുള്ളിൽ പൂർത്തിയാകും
കായംകുളം∙ അമൃത് ഭാരത് പദ്ധതി പ്രകാരം കായംകുളം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 2025 മാർച്ച് 31ന് അകം പൂർത്തിയാക്കുമെന്നു സ്റ്റേഷൻ സന്ദർശിച്ച സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് ഉറപ്പ് നൽകി. കെ.സി.വേണുഗോപാൽ എംപിയുടെ നിർദേശപ്രകാരമാണ് സ്റ്റേഷൻ സന്ദർശിച്ചത്. സ്റ്റേഷനിൽ നടക്കുന്ന നിർമാണ

കായംകുളം∙ അമൃത് ഭാരത് പദ്ധതി പ്രകാരം കായംകുളം റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ 2025 മാർച്ച് 31ന് അകം പൂർത്തിയാക്കുമെന്നു സ്റ്റേഷൻ സന്ദർശിച്ച സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് ഉറപ്പ് നൽകി. കെ.സി.വേണുഗോപാൽ എംപിയുടെ നിർദേശപ്രകാരമാണ് സ്റ്റേഷൻ സന്ദർശിച്ചത്. സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി.
എറണാകുളം സൗത്ത്, ചങ്ങനാശേരി, കൊച്ചുവേളി ഉൾപ്പെടെ ആറു റെയിൽവേ സ്റ്റേഷനുകൾ സന്ദർശിക്കാനായിരുന്നു ജനറൽ മാനേജർ നിശ്ചയിച്ചിരുന്നത്. എന്നാൽ, കായംകുളം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ഒന്നര മാസമായി നിർമാണ പ്രവർത്തനങ്ങളിൽ പുരോഗതി ഇല്ലെന്നും നിർബന്ധമായും സ്റ്റേഷൻ സന്ദർശിച്ചു നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണു ജനറൽ മാനേജരുടെ സന്ദർശക പട്ടികയിൽ കായംകുളം റെയിൽവേ സ്റ്റേഷനും ഉൾപ്പെടുത്തിയത്.
അമൃത് ഭാരത് പദ്ധതി പ്രകാരം കാറ്റഗറി മൂന്നിൽ ഉൾപ്പെടുന്ന കായംകുളത്ത് നിർമാണം തുടങ്ങി ഒരു വർഷത്തിലേറെയായിട്ടും കാര്യമായ പുരോഗതിയില്ല. കോട്ടയം ആലപ്പുഴ പാതകളെ ബന്ധിപ്പിക്കുന്ന ജംക്‌ഷൻ സ്റ്റേഷൻ എന്ന നിലയിൽ കായംകുളത്ത് വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ കാലതാമസം അംഗീകരിക്കാനാവില്ലെന്ന് എംപി അറിയിച്ചിരുന്നു.
30 ശതമാനം സ്ഥലങ്ങളിൽ പ്ലാറ്റ്ഫോമിൽ മേൽക്കൂരയില്ല, പുതിയ ഫുട് ഓവർബ്രിജിന്റെ നിർമാണത്തിനായി പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. ക്ലോക്ക് റൂം, കാത്തിരിപ്പ് മുറി, അപ്രോച്ച് റോഡ്, പാർക്കിങ്, സർക്കുലേറ്റിങ് ഏരിയ തുടങ്ങിയവയുടെ നവീകരണത്തിനും നിർമാണത്തിനും പുരോഗതിയില്ലെന്നു ചൂണ്ടിക്കാട്ടി എംപിയുടെ നിവേദനം ജനറൽ മാനേജർക്കു കൈമാറി.
നിർമാണ പ്രവൃത്തികളുടെ കാലതാമസത്തിന്റെ കാരണം ജനറൽ മാനേജർ ഉദ്യോഗസ്ഥരോട് ആരാഞ്ഞു. ഫുട് ഓവർബ്രിജിന്റെ നിർമാണത്തിന് ചുരുങ്ങിയത് 8 മാസം എടുക്കുമെന്നതിനാൽ പണി ഉടൻ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ നഗരസഭയുടെ പൈപ്പ് ലൈനുമായി ബന്ധപ്പെടുത്തി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും.
ഇതോടൊപ്പം അഞ്ച് വാട്ടർ കൂളറുകളും സ്ഥാപിക്കും. യാത്രക്കാർക്കുള്ള സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാറ്റ് ഫോം മേൽക്കൂര പൂർണമായി നിർമിക്കും. മെഡിക്കൽ സ്റ്റോർ, വിവിധ ബ്രാൻഡുകളുടെ ഫുഡ് സ്റ്റാളുകൾ എന്നിവ അനുവദിക്കുമെന്നും സ്റ്റേഷന്റെ കവാടം നവീകരിച്ച് സൗന്ദര്യവൽക്കരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ, നഗരസഭ കൗൺസിലർമാരായ അൻസാരി കോയിക്കലേത്ത്, ബിജു നസറുളള, നഗരസഭ മുൻ വൈസ് ചെയർമാൻ എ.ഹസൻകോയ, അബ്ദുൽ ഹമീദ് എന്നിവർ സ്റ്റേഷന്റെ ശോച്യാവസ്ഥയും വന്ദേഭാരതിന് സ്റ്റോപ് അനുവദിക്കാത്തതും ജനറൽ മാനേജരുടെ ശ്രദ്ധയിൽപെടുത്തി.
വന്ദേഭാരത് ട്രെയിനിന് സ്റ്റോപ് അനുവദിക്കുന്നത് റെയിൽവേ മന്ത്രാലയത്തിന്റെ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്താമെന്നു ജനറൽ മാനേജർ ഉറപ്പു നൽകി. ഇക്കാര്യം കെ.സി.വേണുഗോപാൽ എംപിയുമായി നേരിട്ട് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.