ADVERTISEMENT

മേൽപാടം ∙ മുപ്പായിക്കരി മുട്ടുംപാട് പാടശേഖരത്തിൽപ്പെട്ട കാവ്യാമൂല മോട്ടർ തറയ്ക്കു സമീപമാണ് മട വീണു, രണ്ടാഴ്ച പ്രായമായ നെൽച്ചെടി നശിച്ചു.  കഴിഞ്ഞ 22ന് ഇവിടുത്തെ 540 ഏക്കർ വരുന്ന പാടശേഖരത്തിൽ വിതച്ചതായിരുന്നു. പമ്പിങ് നടത്തിയിരുന്ന മോട്ടർ തറയുടെ ബലക്ഷയമാണ് മട വീഴാൻ കാരണം.  വിതയ്ക്കുന്നതിനു മുൻപ് കർഷകർ ബണ്ടു ബലപ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടും കരാറുകാരൻ തയ്യാറാകത്തതാണ് മടവീഴ്ചയും നാശവുമുണ്ടാകാൻ കാരണം. 

വിതച്ച് രണ്ടാഴ്ചയോളം പ്രായമായ പകുതിയോളം നെൽചെടികളാണ് നശിച്ചത്. കർഷകരുടെ  കഠിനപ്രയത്നം കാരണമാണ് ശേഷിക്കുന്ന  വിള സംരക്ഷിക്കാനായത്.നഷ്ട പരിഹാരം നൽകുന്നതോടൊപ്പം മട വീഴ്ച്ചയുണ്ടായ ഭാഗം ബലപ്പെടുത്തിയെങ്കിൽ മാത്രമേ ഇനി പമ്പിങും തുടർ കൃഷിയും നടത്താനാകുകയുള്ളവെന്ന് കർഷകർ പറഞ്ഞു.

കനത്ത മഴയിൽ മട വീഴ്ചയിൽ വിത നശിച്ച ചെന്നിത്തല പാടശേഖരം കൃഷി വകുപ്പ് അധികൃതർ സന്ദർശിച്ചപ്പോൾ.
കനത്ത മഴയിൽ മട വീഴ്ചയിൽ വിത നശിച്ച ചെന്നിത്തല പാടശേഖരം കൃഷി വകുപ്പ് അധികൃതർ സന്ദർശിച്ചപ്പോൾ.

പാടശേഖരം കൃഷി വകുപ്പ് അധികൃതർ സന്ദർശിച്ചു
മാന്നാർ ∙ കനത്ത മഴയിൽ മട വീഴ്ച്ചയുണ്ടായ ചെന്നിത്തല പാടശേഖരങ്ങൾ കൃഷി വകുപ്പ് അധികൃതർ സന്ദർശിച്ചു, ചെന്നിത്തല 2, 5, 8 ബ്ലോക്ക് പാടശേഖരങ്ങളിൽ കൃഷിവകുപ്പ് അഡിഷണൽ ഡയറക്ടർ മീനയുടെ നേതൃത്വത്തിൽ ഉന്നതതല സംഘമാണ് ഇന്നലെ സന്ദർശിച്ചത്. കർഷകരും പാടശേഖരസമിതി ഭാരവാഹികളും തങ്ങളുടെ പരാതികൾ അറിയിച്ചു. കൃഷി നശിച്ചവർക്ക് പകരം പുതിയ നെൽവിത്ത് നൽകുമെന്ന് അധികൃതർ അറിയിച്ചു.

ജില്ലാ കൃഷി ഓഫിസർ അമ്പിളി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ  സിന്ധു, മാവേലിക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ  ലേഖ മോഹൻ, ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ്  വിജയമ്മ ഫിലേന്ദ്രൻ, വൈസ് പ്രസിഡന്റ് രവികുമാർ, ഗ്രാമപഞ്ചായത്തംഗം ഗോപൻ ചെന്നിത്തല, കൃഷി ഓഫിസർ ചാൾസ് ഐസക് എന്നിവരും  സംഘത്തോടൊപ്പം ഉണ്ടായിരുന്നു.  

English Summary:

bund collapse in Melpadom Paddy Collective destroys two-week-old crops, prompting farmer protests and demands for compensation. Agriculture Department officials visited affected areas in Chennithala, promising support and new paddy seeds to farmers who suffered losses.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com