വേലിയേറ്റവും കിഴക്കൻ വെള്ളവും: ജലനിരപ്പ് ഉയർന്നുതന്നെ; കുട്ടനാട് ആശങ്കയിൽ
കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതും ശക്തമായ വേലിയേറ്റവും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തുന്നതു കർഷകരെ ആശങ്കയിലാക്കുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നതു നാട്ടുകാരെയും ദുരിതത്തിലാക്കുകയും

കുട്ടനാട് ∙ കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതും ശക്തമായ വേലിയേറ്റവും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തുന്നതു കർഷകരെ ആശങ്കയിലാക്കുന്നതിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും പുരയിടങ്ങളിലും വെള്ളം കയറുന്നതു നാട്ടുകാരെയും ദുരിതത്തിലാക്കുകയും ചെയ്തു. ഇന്നലെ അതിശക്തമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരിവാക്ക പാടശേഖരത്തിലെ പുറംബണ്ട് തകർന്നു വെള്ളം പാടശേഖരത്തിലേക്ക് ഇരച്ചു കയറിയെങ്കിലും കർഷകരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു മട വീഴ്ച ഒഴിവായി. വെള്ളത്തിന്റെ തള്ളലിൽ പാടശേഖരത്തിൽ പുതിയതായി കെട്ടിയ കരിങ്കൽ ഭിത്തിയടക്കം തകർന്നു. സമീപത്തെ കലുങ്ക് അടച്ചതിനാൽ കൂടുതൽ വെള്ളം കൃഷിയിടത്തിലേക്കു കയറുന്നതു തടയാൻ സാധിച്ചു. സമീപത്തെ മേച്ചേരിവാക്ക തെക്ക് പാടശേഖരത്തിലെ പമ്പിങ്ങും പ്രതിസന്ധിയിലായി.
ചെളിക്കട്ട ഇറക്കി പുറംബണ്ട് പുനർ നിർമിച്ചാൽ വീണ്ടും തകരാനുള്ള സാധ്യത ഉള്ളതിനാൽ ലോറിയിൽ മണ്ണ് ഇറക്കി പുറംബണ്ട് പുനഃസ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്. ഒരു ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി. പുളിങ്കുന്ന് പൊട്ടുമുപ്പത് – സ്കൂൾ റോഡിൽ വെള്ളം കയറിയതു പ്രദേശത്തെ പല സ്കൂളുകളിലെ കുട്ടികളെ ദുരിതത്തിലാക്കി. ബസിലും മറ്റുമായി പൊട്ടുമുപ്പത് പാലത്തിൽ ഇറങ്ങുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രധാന വഴി ഒഴിവാക്കി തോടിനു മറുകരയിലുള്ള കോൺക്രീറ്റ് റോഡിലൂടെയാണ് ഇപ്പോൾ കാൽനടയായി സഞ്ചരിക്കുന്നത്. വെള്ളം കയറിയ റോഡിൽ വാഹനങ്ങൾ ഓടുന്നതിനാൽ റോഡ് തകർന്ന നിലയിലുമാണ്. മെറ്റൽ ചിതറിക്കിടക്കുന്നതിനാൽ സൈക്കിളിൽ പോകുന്ന കുട്ടികളുടെ യാത്രയും ദുഷ്കരമാണ്.
മഴ മൂലം കൃഷിനാശം അടിയന്തര സഹായം അനുവദിക്കണമെന്ന് കടമ്പങ്കരി പാടശേഖര സമിതി
എടത്വ ∙ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയും ഉയർന്ന ജലനിരപ്പും മൂലം കൃഷി നാശം സംഭവിച്ച പാടശേഖര സമിതികൾക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് തലവടി കൃഷി ഭവൻ പരിധിയിൽ വരുന്ന കണ്ടങ്കരി കടമ്പങ്കരി പാടശേഖര സമിതി യോഗം ആവശ്യപ്പെട്ടു. കൃഷി നശിച്ചതിലും കൂടുതൽ നഷ്ടം ഉണ്ടായത് പുറംബണ്ടുകൾ തകർന്നതു മൂലമാണ്. ലക്ഷങ്ങൾ ചെലവഴിച്ചാണ് പുറം ബണ്ടും പെട്ടി മടയും നിർമിക്കുന്നത്. അത് തകർന്നാൽ കൃഷിയെ തന്നെ ബാധിക്കും.
വീണ്ടും ബണ്ട് നിർമിക്കണമെങ്കിൽ പതിനായിരക്കണക്കിനു രൂപ ചെലവാക്കണം. നെല്ലിന്റെ വില പോലും സമയത്തിനു ലഭിക്കാത്ത സാഹചര്യത്തിൽ ഇതിന് പ്രയാസപ്പെടും. ഇനിയെങ്കിലും തണ്ണീർമുക്കം ബണ്ട് യഥാസമയം തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാടശേഖര സമിതി പ്രസിഡന്റ് ജോർജ് സഖറിയ അധ്യക്ഷത വഹിച്ചു. കൺവീനർ തൊമ്മി തോമസ്, സെക്രട്ടറി കെ.വി. മോഹനൻ, എം.സി. ശശി, വർഗീസ് സാമുവൽ എന്നിവർ പ്രസംഗിച്ചു.'
ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ രാവിലെ കുട്ടനാടിന്റെ എല്ലാ മേഖലയിലും ജലനിരപ്പ് അപകട നിലയ്ക്കു മുകളിലെത്തി. വൈകുന്നേരം വേലിയിറക്ക സമയത്തു ജലനിരപ്പ് താഴുന്നുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവു തുടരുന്നതിനാൽ ജലനിരപ്പ് മുന്നറിയിപ്പു രേഖയ്ക്കും മുകളിലാണ്. ഇന്നലെ പള്ളാത്തുരുത്തിയിൽ അപകട നിലയ്ക്ക് ഒപ്പവും നെടുമുടിയിൽ അപകടനിലയിലും 4 സെന്റീമീറ്റർ മുകളിലുമാണു ജലനിരപ്പ്. നിലവിലെ ജലനിരപ്പും അപകട നിലയും ക്രമത്തിൽ: പള്ളാത്തുരുത്തി : 1.40 മീറ്റർ (1.40 മീറ്റർ), നെടുമുടി : 1.49 മീറ്റർ (1.45 മീറ്റർ)