ആലപ്പുഴ ജില്ലയിൽ ഇന്ന് (11-12-2024); അറിയാൻ, ഓർക്കാൻ
പൊങ്കാല: മദ്യക്കടകൾക്ക് അവധി ആലപ്പുഴ∙ ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14 കള്ള് ഷാപ്പുകളും ബവ്റിജ് കോർപറേഷന്റെ തകഴി ഔട്‌ലെറ്റും നാളെയും മറ്റന്നാളും അടച്ചിടും. നടുവിലെമുറി (ടി.എസ് 01), കൊച്ചമ്മനം (04), എടത്വ (06), കുളങ്ങര (07), പച്ചേമുറി (08),

പൊങ്കാല:മദ്യക്കടകൾക്ക് അവധി
ആലപ്പുഴ∙ ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിലെ കുട്ടനാട് റേഞ്ചിലെ 14 കള്ള് ഷാപ്പുകളും ബവ്റിജ് കോർപറേഷന്റെ തകഴി ഔട്‌ലെറ്റും നാളെയും മറ്റന്നാളും അടച്ചിടും. നടുവിലെമുറി (ടി.എസ് 01), കൊച്ചമ്മനം (04), എടത്വ (06), കുളങ്ങര (07), പച്ചേമുറി (08), കോഴിമുക്ക് (09), മുട്ടാർ (45), ആനപ്രമ്പാൽ തെക്ക് (99), പാണ്ടങ്കരി (100), മാവേലിത്തുരുത്ത് (117), കൈതത്തോട് (46), ഇന്ദ്രങ്കരി (115), മിത്രക്കരി കിഴക്ക് (116), കേളമംഗലം (101) എന്നീ കള്ളു ഷാപ്പുകളാണ് അടച്ചിടുക.
മാറ്റ് സോൺ17 മുതൽ
ചെങ്ങന്നൂർ ∙ പ്രോവിഡൻസ് എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ രാജ്യാന്തര കോൺഫറൻസ് മാറ്റ് സോൺ 17 മുതൽ 19 വരെ നടക്കും. മെറ്റീരിയൽ സയൻസിലെ പുതിയ സാധ്യതകൾ സംബന്ധിച്ചു ചർച്ച ചെയ്യുന്ന കോൺഫറൻസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ടെക്നോളജി പ്രഫസർ ഡോ.കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ കോളജുകളിൽ നിന്ന് 150 പ്രതിനിധികൾ പങ്കെടുക്കും. ബഹിരാകാശ സങ്കേതിക വിദ്യ, ജല ശുദ്ധീകരണ പ്രക്രിയയിലെ പുതിയ സാങ്കേതിക വിദ്യ എന്നിങ്ങനെ വിവിധ വിഷയങ്ങൾ കോൺഫറസിൽ അവതരിപ്പിക്കും. എൻജിനീയറിങ്, ആർട്സ് ആൻഡ് സയൻസ് വിദ്യാർഥികൾക്കു പങ്കെടുക്കാം.
13ന് അന്നദാനം
മുണ്ടൻകാവ് ∙ ചക്കുളത്തുകാവ് പൊങ്കാല അർപ്പിക്കാനെത്തുന്ന ഭക്തർക്കു വടശ്ശേരിക്കാവ് ക്ഷേത്രത്തിൽ 13ന് ഉച്ചയ്ക്ക് 12ന് അന്നദാനം നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു.
കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷിക്കാം
ആലപ്പുഴ ∙ ജില്ലാ അഗ്രി ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി, സമ്മിശ്ര കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന ഏറ്റവും മികച്ച കൃഷിക്കാരനെ തിരഞ്ഞെടുക്കുന്ന ആർ.ഹേലി സ്മാരക കർഷക ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കൃഷി പ്രവർത്തനങ്ങളിൽ പ്രായോഗിക പരിജ്ഞാനമുള്ള കർഷകനാണെന്ന സ്ഥലത്തെ കൃഷി ഓഫിസറുടെ സർട്ടിഫിക്കറ്റോടെയുള്ള അപേക്ഷകൾ 18ന് വൈകിട്ട് അഞ്ചിനകം രവി പാലത്തുങ്കൽ, സെക്രട്ടറി, ആലപ്പുഴ ജില്ലാ അഗ്രി–ഹോർട്ടിക്കൾച്ചറൽ സൊസൈറ്റി, എവിപി ബിൽഡിങ്, സനാതനം വാർഡ്, ആലപ്പുഴ എന്ന വിലാസത്തിൽ അയയ്ക്കണം. 94472 25408.