ഭർതൃസഹോദരന്റെ ഭാര്യയെ തലയ്ക്കടിച്ച് പരുക്കേൽപിച്ച കേസ്: പ്രതിക്ക് 6 വർഷം തടവ്
ആലപ്പുഴ ∙ ഭർതൃസഹോദരന്റെ ഭാര്യയെ തലയ്ക്കടിച്ച് പരുക്കേൽപിച്ച കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെൺമണി നിലകലയത്ത് മൂന്നാം വാർഡിൽ സുശീല രഘുകുമാറിനെ (60) ആണ് ചെങ്ങന്നൂർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.എസ്.വീണ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 6 വർഷം കഠിന തടവും 20000 രൂപ

ആലപ്പുഴ ∙ ഭർതൃസഹോദരന്റെ ഭാര്യയെ തലയ്ക്കടിച്ച് പരുക്കേൽപിച്ച കേസിൽ പ്രതിക്ക് 6 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെൺമണി നിലകലയത്ത് മൂന്നാം വാർഡിൽ സുശീല രഘുകുമാറിനെ (60) ആണ് ചെങ്ങന്നൂർ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി.എസ്.വീണ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 6 വർഷം കഠിന തടവും 20000 രൂപ പിഴയും 3 വർഷം തടവും 5000 രൂപ പിഴയും, 6 മാസം തടവുമാണു ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
2022 മാർച്ച് 19ന് വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ഭർതൃസഹോദരനായ രമേശിന്റെ പറമ്പിൽ പ്രതി ചപ്പുചവറുകൾ ഇട്ടെന്നും ഇതേത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി രമേശിന്റെ ഭാര്യ സജിലിയെ പട്ടികകൊണ്ട് അടിച്ച് ഗുരുതരമായി പരുക്കേൽപിച്ചെന്നുമാണ് കേസ്.
സംഭവത്തിൽ വെൺമണി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയും പ്രതിയും വനിതകൾ ആയതിനാൽ ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ദിവ്യ ഉണ്ണിക്കൃഷ്ണൻ ഹാജരായി.