ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു
ചേർത്തല ∙ ദേശീയപാതയിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിനു മുന്നിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രികർ ലോറിക്കടിയിൽപെട്ടു മരിച്ചു.ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം. പട്ടണക്കാട് പൊന്നാംവെളി ഭാർഗവി നിലയത്തിൽ രാജുവിന്റെ മകൻ ജയരാജും (33) കൂടെയുണ്ടായിരുന്ന തിരുവനന്തപുരം മലയിൻകീഴ് സ്വദേശി

ചേർത്തല ∙ ദേശീയപാതയിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജിനു മുന്നിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ചു ബൈക്ക് യാത്രികർ ലോറിക്കടിയിൽപെട്ടു മരിച്ചു. ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം. പട്ടണക്കാട് പൊന്നാംവെളി ഭാർഗവി നിലയത്തിൽ രാജുവിന്റെ മകൻ ജയരാജും (33) കൂടെയുണ്ടായിരുന്ന തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ചിഞ്ചു (35)വുമാണു മരിച്ചത്.
ചേർത്തലയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്കു പോകുകയായിരുന്നു ഇരുവരും. ചേർത്തല ഭാഗത്തേക്കു വന്ന കാറാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ഇരുവരും അതേ ദിശയിൽ പോകുകയായിരുന്ന ലോറിക്കടിയിൽപെട്ടു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ചേർത്തല താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു ജയരാജ്. അംബികയാണ് മരിച്ച ജയരാജിന്റെ അമ്മ. സഹോദരങ്ങൾ: സന്ധ്യ, രാജലക്ഷ്മി.