ചൂരൽമല– മുണ്ടക്കൈ പുനരധിവാസം: കേന്ദ്രത്തിനു മുന്നിൽ മുട്ടുമടക്കില്ലെ ബിനോയ് വിശ്വം
കായംകുളം∙ വയനാട് ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. വയനാട് ഫണ്ട് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായംകുളം∙ വയനാട് ചൂരൽമല, മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിൽ കേന്ദ്ര സർക്കാർ ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. വയനാട് ഫണ്ട് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺഷിപ്പിനുവേണ്ടി 2,219 കോടി രൂപയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാനത്തിന് അർഹമായി ഫണ്ട് നൽകാതെ പ്രതിസന്ധിയിലാക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്.
ഈ നയത്തിന് മുന്നിൽ എൽഡിഎഫ് സർക്കാർ മുട്ടുമടക്കില്ലെന്നും ജനമധ്യത്തിൽ അതിരൂക്ഷമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എ.എ. റഹീം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ. ഷാജഹാൻ, സി.എ. അരുൺകുമാർ, എ.എസ്. സുനിൽ, എസ്. ശ്രീകുമാർ, ആർ. ഗിരിജ, എ. ഷിജി, ഗോപീകൃഷ്ണൻ, ഡി. ത്യാഗരാജൻ എന്നിവർ പ്രസംഗിച്ചു.