പെരുമ്പളം വാത്തിക്കാട് – പൂത്തോട്ട ജങ്കാർ സർവീസ് ഇന്നു പുനരാരംഭിക്കും
പൂച്ചാക്കൽ ∙ മാസങ്ങളായി മുടങ്ങിയിരിക്കുന്ന പെരുമ്പളം വാത്തിക്കാട് – പൂത്തോട്ട ജങ്കാർ സർവീസ് ഇന്നു പുനരാരംഭിക്കും. വേമ്പനാട് സർവീസിനാണ് ഒരു വർഷത്തേക്ക് നടത്തിപ്പ് കരാർ ലഭിച്ചത്. ‘ഗരുഡ’ എന്ന ജങ്കാറാണ് സർവീസ് നടത്തുക. ഇന്നലെ നടത്തിയ പരീക്ഷണയോട്ടം വിജയമായിരുന്നു. പാണാവള്ളി – പെരുമ്പളം ഫെറിയിലെ ജങ്കാർ

പൂച്ചാക്കൽ ∙ മാസങ്ങളായി മുടങ്ങിയിരിക്കുന്ന പെരുമ്പളം വാത്തിക്കാട് – പൂത്തോട്ട ജങ്കാർ സർവീസ് ഇന്നു പുനരാരംഭിക്കും. വേമ്പനാട് സർവീസിനാണ് ഒരു വർഷത്തേക്ക് നടത്തിപ്പ് കരാർ ലഭിച്ചത്. ‘ഗരുഡ’ എന്ന ജങ്കാറാണ് സർവീസ് നടത്തുക. ഇന്നലെ നടത്തിയ പരീക്ഷണയോട്ടം വിജയമായിരുന്നു. പാണാവള്ളി – പെരുമ്പളം ഫെറിയിലെ ജങ്കാർ സർവീസ് 4 ദിവസത്തോളമായി മുടങ്ങിയിരിക്കുകയാണ്. യന്ത്രത്തകരാറാണ് കാരണം.
അറ്റകുറ്റപ്പണിക്കു പെരുമ്പളം പഞ്ചായത്ത് ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. 18നാണ് ക്വട്ടേഷൻ പരിശോധിക്കുക. അറ്റകുറ്റപ്പണികൾക്കു രണ്ടാഴ്ചയോളം വേണമെന്നാണ് വിവരം. ജങ്കാർ സർവീസ് ഇല്ലാത്തതിനാൽ പെരുമ്പളം ദ്വീപിലേക്ക് വാഹനങ്ങളും ചരക്കുമായി പോകുന്നതും വരുന്നതും നിലച്ചിരിക്കുകയാണ്. ബോട്ട് യാത്ര മാത്രമാണ് ആശ്രയം. വാത്തികാട് – പൂത്തോട്ട സർവീസ് തുടങ്ങുന്നതോടെ താൽക്കാലിക പരിഹാരമുണ്ടാകും.