ഒരു വീട്ടിൽ നിന്ന് 2 എസ്ഐ; സജിത്തിനും സബിതയ്ക്കും ബിഗ്സല്യൂട്ട്
മാവേലിക്കര ∙ പൊലീസ് അക്കാദമിയിൽ നിന്നു പരിശീലനം പൂർത്തിയാക്കിയിറങ്ങിയ 141 സബ് ഇൻസ്പെക്ടർമാരിൽ തടത്തിലാൽ ഗ്രാമത്തിന് അഭിമാനമായി ഒരു വീട്ടിൽ നിന്ന് 2 പേർ. കുറത്തികാട് തടത്തിലാൽ തോണ്ടലിൽ പടീറ്റതിൽ എസ്.സജിത് മോൻ, സഹോദരൻ ശ്രീജിത്തിന്റെ ഭാര്യ സബിത എന്നിവരാണ് ഒരേ ദിവസം കേരള പൊലീസ് സേനയിലേക്ക് എത്തിയത്.

മാവേലിക്കര ∙ പൊലീസ് അക്കാദമിയിൽ നിന്നു പരിശീലനം പൂർത്തിയാക്കിയിറങ്ങിയ 141 സബ് ഇൻസ്പെക്ടർമാരിൽ തടത്തിലാൽ ഗ്രാമത്തിന് അഭിമാനമായി ഒരു വീട്ടിൽ നിന്ന് 2 പേർ. കുറത്തികാട് തടത്തിലാൽ തോണ്ടലിൽ പടീറ്റതിൽ എസ്.സജിത് മോൻ, സഹോദരൻ ശ്രീജിത്തിന്റെ ഭാര്യ സബിത എന്നിവരാണ് ഒരേ ദിവസം കേരള പൊലീസ് സേനയിലേക്ക് എത്തിയത്. എൻ.ശശിയുടെയും തുളസിയുടെയും മകനായ സജിത് മോൻ എയ്‌റോനോട്ടിക് എൻജിനീയറിങ് ബിരുദധാരിയാണ്.
ഇംഗ്ലിഷ് ഭാഷയിൽ ബിരുദാനന്തര ബിരുദമുള്ള സബിത സെക്കൻഡ് പരേഡ് കമാൻഡന്റ് ആയിരുന്നു. പരിശീലന കാലയളവിൽ മികവു പുലർത്തിയതിനു ബെസ്‌റ്റ് ഇൻഡോർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മാവേലിക്കര സോപാനം വീട്ടിൽ വി.ശിവദാസന്റെയും സുലോചനയുടെയും മകളാണ്. സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കവേയാണ് പിഎസ്‌സിയുടെ എസ്ഐ പരീക്ഷ എഴുതിയത്.