സ്ഥലം ഏറ്റെടുക്കൽ കഴിഞ്ഞു; കാവാലം–തട്ടാശേരി പാലം ടെൻഡർ നടപടിയായില്ല
കുട്ടനാട് ∙ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടും ടെൻഡർ നടപടിയിലേക്കു കടക്കുന്നില്ല. കാവാലം–തട്ടാശേരി പാലത്തിനായുള്ള കാത്തിരിപ്പു നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഇടം പിടിച്ച പാലത്തിന്റെ നിർമാണമാണു വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ടെൻഡർ നടപടി പോലുമാകാത്തത്. ഇതിനോടൊപ്പം ഫണ്ട്

കുട്ടനാട് ∙ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടും ടെൻഡർ നടപടിയിലേക്കു കടക്കുന്നില്ല. കാവാലം–തട്ടാശേരി പാലത്തിനായുള്ള കാത്തിരിപ്പു നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ ഇടം പിടിച്ച പാലത്തിന്റെ നിർമാണമാണു വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ടെൻഡർ നടപടി പോലുമാകാത്തത്. ഇതിനോടൊപ്പം ഫണ്ട് അനുവദിച്ച പടഹാരം പാലം നിർമാണം പൂർത്തിയായി അടുത്ത മാസം ഗതാഗതത്തിന് തുറന്നു കൊടുക്കും.
കിഫ്ബിയിൽ നിന്നു പുതുക്കിയ സാമ്പത്തിക അനുമതി ലഭ്യമാകാത്തതാണു കാവാലം–തട്ടാശേരി പാലത്തിന്റെ ടെൻഡർ നടപടി പ്രതിസന്ധിയിലാക്കിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു കിഫ്ബി പദ്ധതികളുടെ വഴി മുടക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഭരണതലത്തിൽ സമ്മർദം ഉണ്ടാകുന്ന പദ്ധതികൾക്കാണ് സാമ്പത്തികാനുമതി ലഭിക്കുന്നത്. ഇക്കാര്യത്തിൽ കാവാലം പാലത്തിന് അവഗണന നേരിടുന്നതായാണു നാട്ടുകാരുടെ ആരോപണം.
കിഫ്ബിയിൽ നിന്നു പുതുക്കിയ സാമ്പത്തികാനുമതി ലഭ്യമായാൽ സാങ്കേതിക അനുമതിക്ക് അപേക്ഷിച്ച് പ്രവൃത്തി ടെൻഡർ ചെയ്യാൻ സാധിക്കുമെന്ന് കാവാലം പാലം സമ്പാദക സമിതി മന്ത്രി മുഹമ്മദ് റിയാസിനു നൽകിയ പരാതിയിന്മേൽ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ (പാലം വിഭാഗം) മറുപടി നൽകിയിട്ടുണ്ട്.
പുതുക്കിയ സാമ്പത്തിക അനുമതിക്കായി 71.56 കോടി രൂപയുടെ എസ്റ്റിമേറ്റാണു കിഫ്ബിയിൽ സമർപ്പിച്ചിരിക്കുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടാകുന്നില്ല. 5 മാസത്തെ ഇടവേളയ്ക്കുശേഷം അടുത്തിടെ ചേർന്ന കിഫ്ബി യോഗത്തിലും കാവാലം പാലം പരിഗണിക്കപ്പെട്ടില്ല. അടുത്ത യോഗത്തിന് ഇനിയും കാലതാമസം ഉണ്ടായേക്കും.
ആലപ്പുഴ–ചങ്ങനാശേരി റോഡ് നവീകരണം അവസാന ഘട്ടത്തിലാണ്. കാവാലം പാലം കൂടി യാഥാർഥ്യമായാൽ എംസി റോഡിൽ കുറിച്ചി ഭാഗത്ത് എത്തി കോട്ടയത്തേക്കു പോകാൻ എളുപ്പമാർഗമാകും. പാലം, ശുദ്ധജലം അടക്കം കുട്ടനാടിന്റെ വടക്കൻ മേഖലയോടു അവഗണന കാട്ടുന്നതായുള്ള വിമർശനം ശക്തമാണ്. കിഫ്ബിയുടെ അന്തിമ അനുമതിക്കായി ജനകീയ സമരം പുനരാരംഭിക്കാനുള്ള നീക്കത്തിലാണ് കാവാലം പാലം സമ്പാദക സമിതിയെന്നു ഭാരവാഹികൾ പറഞ്ഞു.