കലവൂരിൽ കാടുകയറുന്നു, ഏകാന്തതയുടെ അപാരകേന്ദ്രം
കലവൂർ∙ രണ്ട് കോടിയോളം രൂപ ചെലവിട്ട് കലവൂർ സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഐസലേഷൻ വാർഡ് കെട്ടിടം 3 വർഷമായി ഉപയോഗിക്കാതെ നശിക്കുന്നു. സമീപപ്രദേശമാകെ കാടുപിടിച്ച നിലയിലുമാണ്. പകർച്ചവ്യാധി ബാധിതരെ കിടത്തി ചികിത്സിക്കാനാണ് ഐസലേഷൻ വാർഡ് നിർമിച്ചത്.കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ

കലവൂർ∙ രണ്ട് കോടിയോളം രൂപ ചെലവിട്ട് കലവൂർ സർക്കാർ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഐസലേഷൻ വാർഡ് കെട്ടിടം 3 വർഷമായി ഉപയോഗിക്കാതെ നശിക്കുന്നു. സമീപപ്രദേശമാകെ കാടുപിടിച്ച നിലയിലുമാണ്. പകർച്ചവ്യാധി ബാധിതരെ കിടത്തി ചികിത്സിക്കാനാണ് ഐസലേഷൻ വാർഡ് നിർമിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായിട്ടാണ് എംഎൽഎ ഫണ്ടും കിഫ്ബി സഹായവും ഉപയോഗിച്ച് കേന്ദ്രം നിർമിച്ചത്.
10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോർ, സ്റ്റാഫ് മുറി, ഡോക്ടേഴ്സ് കാബിൻ, ഡ്രസിങ് ഏരിയ, നഴ്സസ് സ്റ്റേഷൻ, ശുചിമുറികൾ, മെഡിക്കൽ ഗ്യാസ് സംഭരണത്തിനുള്ള മുറി തുടങ്ങിയവയാണ് ഇവിടെ സജ്ജീകരിച്ചത്. 3 വർഷം മുൻപ് മുഖ്യമന്ത്രിയാണ് ഓൺലൈനിൽ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിലവിൽ 10 രോഗികളെ കിടത്തിച്ചികിത്സിക്കാൻ ഇവിടെയുള്ള സൗകര്യം പ്രയോജനപ്പെടുത്താൻ പോലും അധികൃതർ തയാറായിട്ടില്ല.