ആലപ്പുഴ ജില്ലയിൽ ഇന്ന് (19-12-2024); അറിയാൻ, ഓർക്കാൻ
ക്രിസ്മസ് ആഘോഷം നാളെ മാവേലിക്കര ∙ ഉളുന്തി ഇൻഫന്റ് ജീസസ് ഐഎസ്‌സി സ്കൂൾ ക്രിസ്മസ് ആഘോഷം നാളെ 9നു നടക്കും.പ്രിൻസിപ്പൽ സിസ്റ്റർ ശാന്തി ആന്റണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റിൻസി ജോസഫ് അധ്യക്ഷയാകും. ക്രിസ്മസ് അപ്പൂപ്പൻ, മാലാഖ എന്നിവർ അണി നിരക്കുന്ന ക്രിസ്മസ് റാലിയും ഉണ്ടാകും. കാൻസർ നിർണയ

വൈദ്യുതി മുടക്കം
മുഹമ്മ ∙എസ്എൻ കവല ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു പകൽ 9 മുതൽ 10.30 വരെയും ആര്യക്കര, വള്ളക്കടവ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 11 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ നോർത്ത് സെക്‌ഷനിലെ സീസൺ മട്ടാഞ്ചേരി എംപയർ, റണച്ചൻ, സലിം കയർ വർക്സ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്‌ഷനിലെ ഇഎസ്ഐ സൗത്ത്, ഡ്യൂറോഫ്ലക്സ്, എസ്ഡബ്ല്യൂടിഡി ഡോക്ക് യാഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്‌ഷനിൽ പാതിരപ്പള്ളി വില്ലേജ്, വലിയ വീട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ ആലുംപറമ്പ്, ഗലീലിയ, അറപ്പപൊഴി, മത്സ്യഗന്ധി, റിസോർട്ട്, ഗോപിമുക്ക്, സാഗര ആശുപത്രി, പുന്നച്ചുവട്, അംബേദ്കർ സ്കൂൾ, അയ്യപ്പ സോമിൽ, ഐഡി പ്ലോട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ ശിവകുമാർ, പനയ്ക്കൽപാലം, മാളിയേക്കൽ, വളപ്പിൽ, കൃഷ്ണകല, സാറ ഐസ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ക്രിസ്മസ് ആഘോഷം നാളെ
മാവേലിക്കര ∙ ഉളുന്തി ഇൻഫന്റ് ജീസസ് ഐഎസ്‌സി സ്കൂൾ ക്രിസ്മസ് ആഘോഷം നാളെ 9നു നടക്കും.പ്രിൻസിപ്പൽ സിസ്റ്റർ ശാന്തി ആന്റണി ഉദ്ഘാടനം ചെയ്യും. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ റിൻസി ജോസഫ് അധ്യക്ഷയാകും. ക്രിസ്മസ് അപ്പൂപ്പൻ, മാലാഖ എന്നിവർ അണി നിരക്കുന്ന ക്രിസ്മസ് റാലിയും ഉണ്ടാകും.
കാൻസർ നിർണയ ക്യാംപ് 21ന്
മാവേലിക്കര ∙ ഗാന്ധിജി സ്റ്റഡി സെന്ററും, കറ്റാനം സെന്റ് തോമസ് കാൻസർ സെന്ററും നടത്തുന്ന സൗജന്യ കാൻസർ നിർണയ ക്യാംപ് 21നു 9.30നു വഴുവാടി ഏറാന്തോട്ടം ജംക്‌ഷനിൽ നടക്കും. 9446471148
സർട്ടിഫിക്കറ്റ് വിതരണം ഇന്നു മുതൽ
കുട്ടനാട് ∙ വിവിധ വർഷങ്ങളിൽ നടന്ന കെ ടെറ്റ് പരീക്ഷയുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയ പരീക്ഷാർഥികളുടെ സർട്ടിഫിക്കറ്റ് വിതരണം ഇന്നു മുതൽ 21 വരെ പകൽ 10.30 മുതൽ 4 വരെ കുട്ടനാട് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടക്കും. സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തുന്നവർ അസ്സൽ ഹാൾ ടിക്കറ്റ് ഹാജരാക്കണം.