പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; അനങ്ങാതെ അധികൃതർ
മാവേലിക്കര ∙ ജലഅതോറിറ്റി ഓഫിസ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുമ്പോഴും അധികൃതർ ഉറക്കം നടിക്കുന്നു. ശുദ്ധജലം പാഴാകുന്നത് പലതവണ ഓഫിസിൽ അറിയിച്ചിട്ടും നടപടി വൈകുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. തട്ടാരമ്പലം–കവല റോഡിൽ കരിപ്പുഴ കടവൂർക്കുളങ്ങര ഭാഗത്തു പൈപ്പ് പൊട്ടി ജലം

മാവേലിക്കര ∙ ജലഅതോറിറ്റി ഓഫിസ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുമ്പോഴും അധികൃതർ ഉറക്കം നടിക്കുന്നു. ശുദ്ധജലം പാഴാകുന്നത് പലതവണ ഓഫിസിൽ അറിയിച്ചിട്ടും നടപടി വൈകുന്നു എന്നാണ് നാട്ടുകാരുടെ ആക്ഷേപം. തട്ടാരമ്പലം–കവല റോഡിൽ കരിപ്പുഴ കടവൂർക്കുളങ്ങര ഭാഗത്തു പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്. കീച്ചേരിക്കടവ് ഭാഗത്തേക്കു പോകാൻ വടക്കോട്ടു തിരിയുന്ന ഭാഗത്താണു പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്.
പ്രധാന റോഡിനോട് ചേർന്നാണു പൈപ്പ് പൊട്ടിയിരിക്കുന്നത്. തകരാർ ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രധാന റോഡിലെ ടാറിങ് തകരാനുള്ള സാധ്യതയുണ്ട്. മിച്ചൽ ജംക്‌ഷൻ– മണ്ഡപത്തിൻ കടവ്– വള്ളക്കാലിൽ ജംക്‌ഷൻ വൺവേ റോഡിൽ ബിഎച്ച് സ്കൂളിനു സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. അച്ചൻകോവിലാറ്റിൽ നിന്നു വെള്ളം പമ്പ് ചെയ്തു ട്രീറ്റ്മെന്റ് പ്ലാന്റിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പിലാണു ചോർച്ചയുള്ളത്. സിപിഎമ്മിന്റെ പുതിയ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണം പുരോഗമിക്കുന്ന തോണ്ടലിൽ ചിറയിൽ ഭാഗത്തു പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് 6 മാസമായി.
പൈപ്പ് പൊട്ടിയ കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി കോട്ടത്തോട്ടിൽ പതിക്കുകയാണ്. അരനൂറ്റാണ്ടോളം പഴക്കമുള്ള ശുദ്ധജല വിതരണ പൈപ്പുകൾ പൊട്ടുന്നതു മേഖലയിൽ പതിവാണ്. പഴയകാലത്ത് സ്ഥാപിച്ച ആസ്ബസ്റ്റോസ് പൈപ്പുകൾ ആണു പലയിടങ്ങളിലും പൊട്ടുന്നത്. ഇതിനു പകരം പുതിയ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് വർഷങ്ങളായി ജനങ്ങളുടെ ആവശ്യം. എന്നാൽ ഓരോ തവണയും പ്രതിഷേധം ഉയരുമ്പോൾ എല്ലാം ഉടൻ പരിഹരിക്കും എന്ന പ്രഖ്യാപനം മാത്രമാണ് ഉണ്ടാകുന്നത്.