ദേശീയപാത: അമ്പലപ്പുഴ– തോട്ടപ്പള്ളി 8.6 കിലോമീറ്റർ; ഒരു വർഷം 11 മരണം
ആലപ്പുഴ ∙ ദേശീയപാതയിൽ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിക്കും ഇടയിൽ ഒരു വർഷത്തിനിടെ വാഹനാപകടത്തിൽ പൊലിഞ്ഞതു 11 ജീവനുകളാണ്. ഇതിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതും ഉൾപ്പെടുന്നു. ദേശീയപാത നവീകരണത്തിലെ അശ്രദ്ധയും വേണ്ടത്ര മുൻകരുതൽ ഇല്ലാത്തതുമാണ് അപകടങ്ങളിലേക്കു നയിച്ചത്.പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി

ആലപ്പുഴ ∙ ദേശീയപാതയിൽ അമ്പലപ്പുഴയ്ക്കും തോട്ടപ്പള്ളിക്കും ഇടയിൽ ഒരു വർഷത്തിനിടെ വാഹനാപകടത്തിൽ പൊലിഞ്ഞതു 11 ജീവനുകളാണ്. ഇതിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചതും ഉൾപ്പെടുന്നു. ദേശീയപാത നവീകരണത്തിലെ അശ്രദ്ധയും വേണ്ടത്ര മുൻകരുതൽ ഇല്ലാത്തതുമാണ് അപകടങ്ങളിലേക്കു നയിച്ചത്.പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിനു സമീപം മാർച്ചിൽ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഫെബ്രുവരിയിൽ സ്കൂട്ടർ യാത്രികരായ രണ്ടു തൊഴിലാളികൾ ഇതേ സ്ഥലത്തു ലോറി തട്ടി മരിച്ചു. തോട്ടപ്പള്ളി മാത്തേരി ജംക്‌ഷൻ, പഴയങ്ങാടി ജംക്‌ഷൻ എന്നിവിടങ്ങളിൽ നാലുപേർ, ഒറ്റപ്പന ജംക്‌ഷൻ, പായൽക്കുളങ്ങര എന്നിവിടങ്ങളിൽ ഒരാൾ വീതവും അപകടത്തിൽ മരിച്ചു.
ദേശീയപാത നിർമാണത്തിനായി കല്ലും മണ്ണും റോഡിന്റെ ഒരുവശത്തു കൂട്ടിയിട്ടതിനാൽ കാഴ്ച മറഞ്ഞതാണു പുറക്കാട് എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിനു സമീപം അപകടങ്ങൾക്കു പ്രധാന കാരണം. ഇവിടത്തെ മൺകൂന നീക്കം ചെയ്തെങ്കിലും മറ്റു പലയിടത്തും സമാനസ്ഥിതി തുടരുകയാണ്.പ്രദേശത്തു പകുതിയോളം ഭാഗത്തു മൂന്നുവരിപ്പാത പൂർത്തിയാക്കി വാഹനങ്ങൾ അതുവഴി കടത്തിവിടുന്നതിനാൽ ഗതാഗതം സുഗമമാണ്. എന്നാൽ പുതിയ റോഡിലേക്കു തിരിഞ്ഞു കയറണമെന്നും പുതിയ റോഡ് കഴിയുന്നെന്നുമുള്ള മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾക്കു വഴിയൊരുക്കുന്നുണ്ട്. ഇരുറോഡുകളും ചേരുന്ന ഭാഗത്തു മണ്ണും മെറ്റലും റോഡിൽ പരന്നു കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാണ്.
വേഗത്തിലെത്തുന്ന വാഹനങ്ങൾ മുൻപിൽ തടസ്സം കണ്ടു പെട്ടെന്നു ബ്രേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പലപ്പോഴും ചെറിയ വ്യത്യാസത്തിലാണ് അപകടം ഒഴിവാകുന്നത്.പുതിയ പാതയ്ക്കായി മണ്ണിട്ട് ഉയർത്തുമ്പോൾ ആ മണ്ണ് റോഡിലേക്കു പടരുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളും ബ്ലിങ്കറുകളും റിഫ്ലക്ടറുകളും സ്ഥാപിച്ചാൽ പ്രദേശത്തെ അപകടരഹിതമാക്കാം.