മിനി ബസ് ഇടിച്ച് അപകടം; കാർ യാത്രക്കാരി മരിച്ചു, ഒരു രക്തസാക്ഷി കൂടി
ചേർത്തല ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങൾക്ക് ഒരു രക്തസാക്ഷി കൂടി. ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ ഗൃഹനാഥ മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡ് എഴുപുന്ന തെക്ക് പിഎസ് കവല ചാലുങ്കന്തറ അംബിക (60)യാണ്

ചേർത്തല ∙ ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങൾക്ക് ഒരു രക്തസാക്ഷി കൂടി. ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം കാറും മിനി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ ഗൃഹനാഥ മരിച്ചു. കോടംതുരുത്ത് പഞ്ചായത്ത് 13ാം വാർഡ് എഴുപുന്ന തെക്ക് പിഎസ് കവല ചാലുങ്കന്തറ അംബിക (60)യാണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന 3 മാസം ഗർഭിണിയായ മകൾ നിമ്മി (29), കാറോടിച്ചിരുന്ന ബന്ധു മാതൃകാ മന്ദിരത്തിൽ അനുരാജ് (28) എന്നിവരെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിമ്മിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു കാർ അപകടത്തിൽപെട്ടത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി പുതിയ റോഡും പഴയ റോഡുമായി ചേരുന്ന ഭാഗത്തിനു സമീപമായിരുന്നു അപകടം. ഇവിടെ നടപ്പാക്കിയിരുന്ന ഗതാഗത ക്രമീകരണം തിരിച്ചറിയാതെ മുന്നോട്ടുപോയ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു മാസത്തിനിടെ ചേർത്തല നഗരപരിധിയിലുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം പത്തായി.
ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് അപകടം. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ബസും ചേർത്തലയിൽ നിന്നു തുറവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും ബസിന്റെ മുൻഭാഗവും തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിരക്ഷാസേനയും പൊലീസും മറ്റു വാഹനയാത്രക്കാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണു മൂന്നു പേരെയും പുറത്തെത്തിച്ചത്. ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അംബികയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മിനി ബസിലുണ്ടായിരുന്ന ഡ്രൈവർ ഭാഗ്യരാജ് ഉൾപ്പെടെ 7 പേർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. ഇവരും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഗുജറാത്ത് സ്വദേശികളായ വിനോദ സഞ്ചാരികളായിരുന്നു ബസിൽ. അംബികയുടെ മൃതദേഹം അരൂക്കുറ്റി ആശുപത്രി മോർച്ചറിയിൽ. അംബികയുടെ ഭർത്താവ് അശോകൻ, മകൻ: നിഖിൽ.
പതിയിരിക്കുന്നു, അപകടങ്ങൾ
ചേർത്തല ∙ ‘യാത്രക്കാർ സൂക്ഷിക്കുക, അപകടങ്ങൾ പതിയിരിപ്പുണ്ട്’... നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാത ചേർത്തല മേഖലയിൽ ഇത്തരമൊരു ബോർഡ് വയ്ക്കാവുന്നതാണ്. പട്ടണക്കാട് മുതൽ കഞ്ഞിക്കുഴി വരെയുള്ള പ്രദേശങ്ങളിലാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. ഒന്നര മാസത്തിനിടെ പ്രദേശത്തുണ്ടായ 4 അപകടങ്ങളിലായി ആറു പേരാണ് മരിച്ചത്.ഇന്നലെ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം മിനി ബസും കാറും കൂട്ടിയിടിച്ച് കോടംതുരുത്ത് സ്വദേശിനി അംബിക മരിച്ച സംഭവമാണ് ഒടുവിലത്തേത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയിൽ ആവശ്യത്തിനു സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്തതും വെളിച്ചമില്ലാത്തതും അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. നിർമാണ കരാർ കമ്പനി അധികൃതരാണ് താൽക്കാലികമായ ഗതാഗത നിയന്ത്രണം സംവിധാനമൊരുക്കുന്നത്. പല സ്ഥലങ്ങളിലും ഗതാഗതം നിയന്ത്രിക്കുന്നതിന് താൽക്കാലികമായി ഏർപ്പെടുത്തുന്ന സംവിധാനങ്ങൾ വാഹനയാത്രക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രണ്ടുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ ചില സ്ഥലങ്ങളിലും വളവുകളിലും ഒറ്റവരി പാതയാകുന്നതോടെ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് വേഗം നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. നിർമാണത്തിന്റെ ഭാഗമായി വഴിവിളക്കുകൾ നീക്കിയതോടെയുള്ള വെളിച്ചക്കുറവും അപകടത്തിനു കാരണമാകുന്നു.