ഓർത്തുവയ്ക്കാൻ മെമു ട്രെയിനിന്ചെറിയനാട്സ്റ്റോപ് ചെങ്ങന്നൂർ ∙ കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ ട്രെയിനിനു നാളെ മുതൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാലരുവിയിലെയും വേണാടിലെയും തിരക്കിനു പരിഹാരമായി അനുവദിച്ചതാണ് 06169/70 നമ്പർ ട്രെയിൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെമു ട്രെയിനിന് ചെറിയനാട്  സ്റ്റോപ്
ചെങ്ങന്നൂർ ∙ കൊല്ലം - എറണാകുളം മെമു എക്സ്പ്രസ് സ്പെഷൽ ട്രെയിനിനു നാളെ മുതൽ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. പാലരുവിയിലെയും വേണാടിലെയും തിരക്കിനു പരിഹാരമായി അനുവദിച്ചതാണ് 06169/70 നമ്പർ ട്രെയിൻ. കേന്ദ്ര റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകിയിരുന്നതായും എംപി പറഞ്ഞു.

ഡേറ്റ എൻട്രി ഓപ്പറേറ്റർ
ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. യോഗ്യത ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ. 
 ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി, മറ്റു സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിലൊന്നിൽ 6 മാസത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 2024 ഡിസംബർ ഒന്നിന് 40 വയസ്സു കവിയരുത്. 26നു വൈകിട്ട് 5നു മുൻപ് അപേക്ഷിക്കണം. ഫോൺ: 0477 2282021.

ADVERTISEMENT

പമ്പ് ഓപ്പറേറ്റർ കം പ്ലമർ
ആലപ്പുഴ‌∙ മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ പമ്പ് ഓപ്പറേറ്റർ കം പ്ലമർ നിയമിക്കുന്നു. യോഗ്യത: പ്ലമർ ട്രേഡിൽ എൻടിസി സർട്ടിഫിക്കറ്റ്. ബന്ധപ്പെട്ട മേഖലയിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 20 – 40. രാത്രി ഡ്യൂട്ടിയും ഉണ്ടാകും. ജനുവരി 10നു വൈകിട്ട് 5നു മുൻപു അപേക്ഷിക്കണം. ഫോൺ: 0477 2282367, 68, 69.

റെയിൽവെ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ അമ്പലപ്പുഴ, ഹരിപ്പാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് 107 (കരുവാറ്റ വടക്ക്) ഇന്നു രാവിലെ 6 മുതൽ നാളെ വൈകിട്ട് 6 വരെയും ചേപ്പാട്, കായംകുളം സ്റ്റേഷനുകൾക്കിടയിലെ ലവൽ ക്രോസ് 135 (ഏവൂർ) നാളെ രാവിലെ 8 മുതൽ 26നു വൈകിട്ട് 6 വരെയും അറ്റകുറ്റപ്പണിക്കായി അടയ്ക്കും. വാഹനങ്ങൾ ലവൽ ക്രോസ് 132 (എൻടിപിസി) വഴി പോകണം.