മുതുകുളം ∙ ലോകബാങ്ക് മിഷൻ ഡയറക്ടർ ധർമ്മലശ്രീയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശങ്ങൾ സന്ദർശിച്ചു. കടൽഭിത്തി ഇല്ലാത്ത മുഴുവൻ സ്ഥലങ്ങളിലും പുലിമുട്ട് നിർമിക്കുന്നതിനായി 300 കോടി രൂപയുടെ സമഗ്രപദ്ധതി തയാറാക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ജലവിഭവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുതുകുളം ∙ ലോകബാങ്ക് മിഷൻ ഡയറക്ടർ ധർമ്മലശ്രീയുടെ  നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രദേശങ്ങൾ സന്ദർശിച്ചു. കടൽഭിത്തി ഇല്ലാത്ത മുഴുവൻ സ്ഥലങ്ങളിലും പുലിമുട്ട് നിർമിക്കുന്നതിനായി 300 കോടി രൂപയുടെ സമഗ്രപദ്ധതി തയാറാക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗ  തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് മിഷൻ പ്രതിനിധി സംഘം സന്ദർശനം നടത്തിയത്. 

കടൽഭിത്തി ഇല്ലാത്തതുമൂലം ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളും, പ്രശ്‌നങ്ങളും സംഘം നേരിൽകണ്ട് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടൽഭിത്തി ഇല്ലാത്തതുമൂലം കടലാക്രമണം നേരിടുന്ന എല്ലാ സ്ഥലങ്ങളിലും, പ്രദേശങ്ങളിലും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി, പുലിമുട്ട് നിർമാണത്തിനുള്ള സമഗ്രമായ പ്രോജക്ട് ആവിഷ്‌കരിക്കുമെന്ന് മിഷൻ ഡയറക്ടർ അറിയിച്ചു. ഏകദേശം 300 കോടി രൂപയുടെ പദ്ധതി ഇതിന്റെ ഭാഗമായി വിഭാവനം ചെയ്യും. 

ADVERTISEMENT

ലോകബാങ്ക്- എഡിബി പ്രതിനിധികളും, സാങ്കേതിക - പരിസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘങ്ങളും ഈ സ്ഥലങ്ങളിൽ തുടർ സന്ദർശനം നടത്തി പ്രോജക്ടുകൾക്ക് അന്തിമ രൂപം നൽകും. ഈ പ്രോജക്ടുകൾ പ്രാവർത്തികമാക്കുന്നതിന് മിഷൻ ഡയറക്‌ടേറ്റിന്റെ ഭാഗത്ത് നിന്ന് സമയബന്ധിതമായ തുടർനടപടികൾ ഉണ്ടാകണമെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും രമേശ് ചെന്നിത്തല അറിയിച്ചു.

English Summary:

Coastal protection is the focus of a new ₹300 crore project in Kerala. A World Bank team visited affected areas, and MLA Ramesh Chennithala announced plans to construct groynes (pulimuttu) across Aarattupuzha and Thrikkunnappuzha.