ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിലെ പ്രധാന ലൈനിൽ ചോർച്ച; 3 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം നിലച്ചു
പൂച്ചാക്കൽ∙ അരൂക്കുറ്റി – ചേർത്തല റോഡിലെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിലെ പ്രധാന ലൈനിൽ പൂച്ചാക്കൽ വടക്കേക്കര, കുഞ്ചരം എന്നിവിടങ്ങളിൽ ചോർച്ച. മൂന്നു പഞ്ചായത്തുകളിൽ ജനുവരി 2 വരെ ശുദ്ധജല വിതരണം നിലച്ചു. അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്നാണ് ജല അതോറിറ്റി

പൂച്ചാക്കൽ∙ അരൂക്കുറ്റി – ചേർത്തല റോഡിലെ ജപ്പാൻ ശുദ്ധജല വിതരണ പൈപ്പിലെ പ്രധാന ലൈനിൽ പൂച്ചാക്കൽ വടക്കേക്കര, കുഞ്ചരം എന്നിവിടങ്ങളിൽ ചോർച്ച. മൂന്നു പഞ്ചായത്തുകളിൽ ജനുവരി 2 വരെ ശുദ്ധജല വിതരണം നിലച്ചു. അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം പഞ്ചായത്തുകളിൽ ശുദ്ധജലവിതരണം മുടങ്ങുമെന്നാണ് ജല അതോറിറ്റി അറിയിച്ചിരിക്കുന്നത്. ചോർച്ച പരിഹരിക്കൽ പണികൾ ഇന്നു മുതൽ തുടങ്ങും. ഇന്നലെ മുതൽ പമ്പിങ് നിർത്തിയിട്ടുണ്ട്.
അമിത സമ്മർദമോ, മരങ്ങളുടെ വേര് വളർന്നു കയറിയോ ആകാം പൈപ്പ് പൊട്ടലിന് കാരണമെന്നാണ് സൂചന. മണ്ണ് നീക്കി പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തി പൊട്ടിയ പൈപ്പ് ഭാഗം മാറ്റി പുനഃസ്ഥാപിച്ചാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. വർഷാവസാനം, പുതുവർഷം ആഘോഷം സമയങ്ങളിൽ ശുദ്ധജലം മുടങ്ങുന്നതിൽ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.