അമ്പലപ്പുഴ– തിരുവല്ല സംസ്ഥാന പാത: പൈപ്പ് ചോർന്ന് വെള്ളമൊഴുകാൻ തുടങ്ങിയിട്ട് ഒരു മാസം; നടപടിയില്ല
തകഴി ∙ ശുദ്ധജലത്തിനായി തകഴി ഗ്രാമ നിവാസികൾ പരക്കം പായുമ്പോൾ ഒരു മാസത്തിലധികമായി ജല അതോറിറ്റി പൈപ്പ് ചോർന്ന് വൻതോതിൽ ജലം പാഴാകുന്നു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി ജല ശുദ്ധീകരണ ശാലയ്ക്ക് സമീപമാണ് പൈപ്പ് ചോർച്ച രാവും പകലും വ്യത്യാസമില്ലാതെ തുടരുന്നത്. തകഴി പഞ്ചായത്തിൽ വിരുപ്പാല,

തകഴി ∙ ശുദ്ധജലത്തിനായി തകഴി ഗ്രാമ നിവാസികൾ പരക്കം പായുമ്പോൾ ഒരു മാസത്തിലധികമായി ജല അതോറിറ്റി പൈപ്പ് ചോർന്ന് വൻതോതിൽ ജലം പാഴാകുന്നു. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കരുമാടി ജല ശുദ്ധീകരണ ശാലയ്ക്ക് സമീപമാണ് പൈപ്പ് ചോർച്ച രാവും പകലും വ്യത്യാസമില്ലാതെ തുടരുന്നത്. തകഴി പഞ്ചായത്തിൽ വിരുപ്പാല, കുന്നുമ്മ, പടഹാരം, തെന്നടി, കളത്തിൽ പാലം പ്രദേശത്ത് ശുദ്ധജലം കിട്ടുന്നത് വല്ലപ്പോഴും മാത്രമാണ്. ഈ പ്രദേശങ്ങളിൽ പൈപ്പ് ജലം വരുന്നതിനു ഗുണഭോക്താക്കൾ രാത്രി വൈകിയും കാത്തിരിക്കുന്നത് പതിവാണ്.പൈപ്പ് ചോർച്ചയുടെ വിവരം നാട്ടുകാർ ജല അതോറിറ്റി ഉദ്യോഗസ്ഥരെ തുടർച്ചയായി വിളിച്ച് അറിയിക്കാറുണ്ട്. എന്നാൽ പരിഹാരം ഉണ്ടായിട്ടില്ല. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 74 കോടി രൂപ ചെലവഴിച്ച് നവീകരണ രീതിയിൽ നിർമിച്ച അമ്പലപ്പുഴ– തിരുവല്ല സംസ്ഥാനപാതയിൽ 79 തവണ പൈപ്പ് ചോർന്നു. തകരാർ പരിഹരിക്കാൻ റോഡ് പൊളിച്ചു.നിലവിലെ ചോർച്ച പരിഹരിക്കാനും റോഡ് പൊളിക്കേണ്ടി വരും.അമ്പലപ്പുഴ കിഴക്കേനട പാലത്തിനോടു ചേർന്ന പൈപ്പ് വാൽവ് ചോരുന്നതും ഒരു മാസമായി തുടരുന്നു.