മെഡിക്കൽ‌ഓഫിസർ ഒഴിവ്:അമ്പലപ്പുഴ ∙ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ ആശുപത്രിയിലെ സായാഹ്ന ഒപിയിൽ മെഡിക്കൽ ഓഫിസറെ താൽക്കാലികമായി നിയമിക്കുന്നു. 6ന് ഉച്ചയ്ക്കു 2 മണിക്കു കളർകോട് ദേശീയപാതയ്ക്കു സമീപത്തെ അമ്പലപ്പുഴ ബ്ലോക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ജനനത്തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മെഡിക്കൽ കൗൺസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ ‌ഓഫിസർ ഒഴിവ്: അമ്പലപ്പുഴ ∙ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ ആശുപത്രിയിലെ സായാഹ്ന ഒപിയിൽ മെഡിക്കൽ ഓഫിസറെ താൽക്കാലികമായി നിയമിക്കുന്നു. 6ന് ഉച്ചയ്ക്കു 2 മണിക്കു കളർകോട് ദേശീയപാതയ്ക്കു സമീപത്തെ അമ്പലപ്പുഴ ബ്ലോക്ക്  ഓഫിസ് കോൺഫറൻസ് ഹാളിൽ ജനനത്തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി എത്തണം.

ഗെസ്റ്റ് ഇൻസ്ട്രക്ടർ
പള്ളിപ്പാട് ∙ ഗവ. ഐടിഐയിൽ സർവേയർ ട്രേഡിലെ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് ഈഴവ, ബില്ലവ, തീയ വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. 0479 2406072, 9946972672.

ADVERTISEMENT

കംപ്യൂട്ടർ പ്രോഗ്രാമർ 
മാവേലിക്കര ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിഎസ്‌സി കംപ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഡിഗ്രിയും പിജിഡിസിഎയും (ഐഎച്ച്ആർഡി/ഡിടിഇ/തത്തുല്യം). യോഗ്യരായവർ 6നു രാവിലെ 11ന് അഭിമുഖത്തിനു കോളജിൽ എത്തണം.

ഗെസ്റ്റ് ഇൻസ്ട്രക്ടർ
ചെങ്ങന്നൂർ ∙ ഗവ. വനിതാ ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 7നു രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0479 2457496.

ADVERTISEMENT

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട
ആലപ്പുഴ∙ വാർഷിക മസ്റ്ററിങ് സംബന്ധിച്ച് സർക്കാർ അറിയിപ്പ് ഉടൻ വരാൻ സാധ്യതയുള്ളതിനാൽ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നു പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 വർഷത്തിലേക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല എന്ന് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.

അധ്യാപക ഒഴിവ്
ചെങ്ങന്നൂർ ∙ ക്രിസ്ത്യൻ കോളജിൽ ഫിസിക്സ്, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി/സർക്കാർ ആവശ്യപ്പെടുന്ന യോഗ്യതയുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 7നു കോളജ് ഓഫിസിൽ ഹാജരാകണം. 9447977385.

ADVERTISEMENT

താൽക്കാലിക ഒഴിവ്
ചെങ്ങന്നൂർ ∙ ഗവ.വനിത ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 7നു രാവിലെ 10 ന് അഭിമുഖം. 0479 2457496 .