പൊലീസും മോട്ടർവാഹന വകുപ്പും ഉറക്കമൊഴിഞ്ഞു; പുതുവർഷരാവിൽ അപകടമൊഴിഞ്ഞു
ആലപ്പുഴ∙ പുതുവർഷത്തലേന്ന് രാത്രി ആഘോഷിച്ച് ലഹരിയുടെ ഉന്മാദാവസ്ഥയിൽ വാഹനവുമായി റോഡിലിറങ്ങാനുള്ള സാധ്യത മുൻകൂട്ടി കണ്ടു പൊലീസും മോട്ടർ വാഹന വകുപ്പും കർശന നടപടിയെടുത്തതു മൂലം അപകടങ്ങൾ ഒഴിവായി. 116 കേന്ദ്രങ്ങളിലായി 1300 പൊലീസ് ഉദ്യോഗസ്ഥരാണു റോഡിൽ സുരക്ഷ ഉറപ്പാക്കിയത്. മോട്ടർ വാഹന വകുപ്പിലെ ഭൂരിഭാഗം

ആലപ്പുഴ∙ പുതുവർഷത്തലേന്ന് രാത്രി ആഘോഷിച്ച് ലഹരിയുടെ ഉന്മാദാവസ്ഥയിൽ വാഹനവുമായി റോഡിലിറങ്ങാനുള്ള സാധ്യത മുൻകൂട്ടി കണ്ടു പൊലീസും മോട്ടർ വാഹന വകുപ്പും കർശന നടപടിയെടുത്തതു മൂലം അപകടങ്ങൾ ഒഴിവായി. 116 കേന്ദ്രങ്ങളിലായി 1300 പൊലീസ് ഉദ്യോഗസ്ഥരാണു റോഡിൽ സുരക്ഷ ഉറപ്പാക്കിയത്.
മോട്ടർ വാഹന വകുപ്പിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും വാഹന പരിശോധനയ്ക്കിറങ്ങി. ഇവർ 10 ബാച്ചുകളായി തിരിഞ്ഞു 640 വാഹനങ്ങളാണു തടഞ്ഞു നിർത്തി പരിശോധിച്ചത്. മുൻ വർഷങ്ങളിൽ പുലർച്ചെ അഞ്ചു വരെ റോഡിൽ വാഹനങ്ങളുണ്ടാകുമായിരുന്നു. എന്നാൽ ഇത്തവണ പുലർച്ചെ മൂന്നിനു റോഡ് വിജനമായെന്നു രാത്രിയിൽ പരിശോധനയ്ക്കുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ആകെ കേസുകൾ 179
പൊലീസ് നടത്തിയ പരിശോധനയിൽ 178 കേസുകൾ റജിസ്റ്റർ ചെയ്തു. മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊതുസ്ഥലത്തെ മദ്യപാനത്തിനുമാണു കൂടുതൽ കേസുകളും. ജില്ലയിലെ എല്ലാ പ്രധാന റോഡുകളിലും സാന്നിധ്യമുണ്ടായിരുന്നെങ്കിലും മോട്ടർ വാഹന വകുപ്പ് ഒരു കേസ് മാത്രമാണെടുത്തത്. മദ്യപിച്ചു വാഹനമോടിച്ചയാളെ ആലപ്പുഴ കളർകോട് നിന്നാണു പിടികൂടിയത്.