കനോയിങ്, കയാക്കിങ് ചാംപ്യൻഷിപ്: ആലപ്പുഴ മുന്നിൽ

കലവൂർ(ആലപ്പുഴ) ∙ മണ്ണഞ്ചേരിയിലെ വേമ്പനാട് കായലിൽ നടക്കുന്ന കനോയിങ്, കയാക്കിങ് ആൻഡ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ്പിൽ രണ്ടാം ദിവസത്തെ 138 മത്സരങ്ങൾ പൂർത്തിയായപ്പോൾ 348 പോയിന്റ് നേടി ആലപ്പുഴ ഒന്നാം സ്ഥാനത്ത് തുടരുന്നു. 226 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 87 പോയിന്റുമായി മലപ്പുറം ജില്ല

കലവൂർ(ആലപ്പുഴ) ∙ മണ്ണഞ്ചേരിയിലെ വേമ്പനാട് കായലിൽ നടക്കുന്ന കനോയിങ്, കയാക്കിങ് ആൻഡ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ്പിൽ രണ്ടാം ദിവസത്തെ 138 മത്സരങ്ങൾ പൂർത്തിയായപ്പോൾ 348 പോയിന്റ് നേടി ആലപ്പുഴ ഒന്നാം സ്ഥാനത്ത് തുടരുന്നു. 226 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 87 പോയിന്റുമായി മലപ്പുറം ജില്ല മൂന്നാം സ്ഥാനവും നിലനിർത്തി. ചാംപ്യൻഷിപ് ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കലക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്യും.
ഇന്നലെ നടന്ന കായിക താരസംഗമം ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മെഡലുകൾ വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ ആർ .റിയാസ് അധ്യക്ഷത വഹിച്ചു. എസ്. സോജി, ജി.ബിജുമോൻ, ബഷീർ മാക്കിനിക്കാട്, കെ.എം. റജി, ജോഷി മോൻ, സി.എച്ച്. റഷീദ്, സി.സി. നിസാർ, അലിക്കുഞ്ഞ് ആശാൻ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴയുടെ കുതിപ്പിന് കരുത്തേകാൻ അന്യസംസ്ഥാന കായിക താരങ്ങൾ
കലവൂർ∙ കയാക്കിങ്, കനോയിങ് ഡ്രാഗൺ ബോട്ട് സംസ്ഥാന ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടി ആലപ്പുഴയ്ക്ക് പിന്തുണയുമായി അന്യസംസ്ഥാന കായിക താരങ്ങൾ. ആലപ്പുഴ സായി പരിശീലന കേന്ദ്രത്തിലെ മണിപ്പുർ, ആൻഡമാൻ നിക്കോബാർ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള കായിക പ്രതിഭകളാണ് ജില്ലയ്ക്കു വേണ്ടി മെഡലുകൾ നേടിയത്. മണിപ്പുരിൽ നിന്നുള്ള പ്ലസ് വൺ വിദ്യാർഥിനിയായ സലാം ഡോളീന ദേവി, കനോയിങ് 500,1000 മീറ്ററിൽ സിംഗിൾ, ഡബിൾ, ഫോർ ഇനങ്ങളിൽ നാല് സ്വർണ മെഡലുകളും മണിപ്പുരിൽ നിന്നുള്ള പ്ലസ് വൺ വിദ്യാർഥിയായ രോഹിത് സിങ് കയാക്കിങ് 500,1000 മീറ്ററിൽ നാല് ഗോൾഡ് മെഡലുകളും നേടി.
പഞ്ചാബിൽ നിന്നുള്ള ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ റിയ കനോയിങ് 500,1000 മീറ്ററിൽ രണ്ട് സ്വർണവും, പഞ്ചാബിൽ നിന്നുതന്നെയുള്ള പ്ലസ് വൺ വിദ്യാർഥിനിയായ ജാസ്മിൻ കോർ 500,1000 മീറ്ററിൽ രണ്ട് സ്വർണവും നേടി. ആൻഡമാൻ നിക്കോബാറിൽ നിന്നുള്ള പ്ലസ് ടു വിദ്യാർഥിനിയായ നിഖിത സർക്കാർ കയാക്കിങ് 1000 മീറ്ററിൽ സ്വർണം നേടി. അഞ്ച് പേരും ദേശീയ താരങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അൻപതോളം കുട്ടികൾ ഇവിടെ പരിശീലനം നടത്തുന്നുണ്ട്.