ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുറപ്പാട് ഉത്സവം നാളെ

ചെറിയനാട് ∙ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുറപ്പാട് ഉത്സവം നാളെ, 13 പള്ളിവിളക്കുകൾ ഒരുങ്ങി.ഉത്സവത്തിനു കൊടിയേറി അഞ്ചാം ദിവസമാണു പുറപ്പാട് ഉത്സവം.13 പള്ളിവിളക്കുകളുടെ അകമ്പടിയോടെ ബാലമുരുകൻ, ക്ഷേത്രത്തിൽ നിന്നു പുറത്തേക്കെഴുന്നള്ളുന്നതാണ് പുറപ്പാട് ഉത്സവമായി ആഘോഷിക്കുന്നത്. മൂലികോട് കരക്കാരുടെ

ചെറിയനാട് ∙ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പുറപ്പാട് ഉത്സവം നാളെ, 13 പള്ളിവിളക്കുകൾ ഒരുങ്ങി.ഉത്സവത്തിനു കൊടിയേറി അഞ്ചാം ദിവസമാണു പുറപ്പാട് ഉത്സവം.13 പള്ളിവിളക്കുകളുടെ അകമ്പടിയോടെ ബാലമുരുകൻ, ക്ഷേത്രത്തിൽ നിന്നു പുറത്തേക്കെഴുന്നള്ളുന്നതാണ് പുറപ്പാട് ഉത്സവമായി ആഘോഷിക്കുന്നത്.
മൂലികോട് കരക്കാരുടെ കമ്പ വിളക്കു തെളിയിക്കും. മണ്ഡപരിയാരം, അത്തിമൺചേരി, ചെറുവല്ലൂർ, മൂലികോട് കിഴക്ക്, ഹിന്ദുധർമ്മ പരിഷത്ത് അത്തിമൺചേരി, ഇടവങ്കാട്, അരിയന്നൂർശേരി, മാമ്പ്ര, ഇടമുറി, ഇടമുറി വടക്ക്, തുരുത്തിമേൽ എന്നീ കരകളുടെ വകയാണു ബാലസുബ്രഹ്മണ്യന് അകമ്പടി സേവിക്കുന്ന 13 പള്ളിവിളക്കുകൾ.
1ന് രാവിലെ 8ന് കാഴ്ചശ്രീബലി, 2ന് ഓട്ടൻതുള്ളൽ, 3.30ന് നൃത്തനൃത്ത്യങ്ങൾ, 6ന് കാഴ്ചശ്രീബലി, സേവ, 11ന് സംഗീതനാടകം. 2ന് പുലർച്ചെ 2ന് ശ്രീഭൂതബലിക്കു ശേഷം അരലക്ഷത്തോളം ദീപങ്ങളേന്തിയ ഈ വിളക്കുകളിൽ നിന്ന് ഉയരുന്ന ദീപപ്രഭയിൽ ഗജവീരന്മാരുടെ അകമ്പടിയോടെ ബാലസുബ്രഹ്മണ്യൻ, ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നിന്നു പടനിലത്തേക്കു പുറപ്പെടും.
അവിടെ അൻപൊലി സ്വീകരിച്ച ശേഷം തിരികെ ക്ഷേത്രത്തിലെത്തും. വൈകിട്ട് 5നു തിരുവാതിര, 6.30ന് സേവ. 3ന് വൈകിട്ട് 5ന് നൃത്തസന്ധ്യ, 6.30ന് സേവ, രാത്രി 10.30ന് നാടകം. 4ന് വൈകിട്ട് 6.30ന് സേവ, രാത്രി 10.30ന് നൃത്ത സംഗീത നാടകം. 5ന് 12ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് വേലകളി, രാത്രി 7ന് സേവ, 10ന് നാടകം, 12.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. 6ന് വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളത്ത്, 7ന് ഭരതനാട്യം അരങ്ങേറ്റം, രാത്രി 9.30ന് തിരുവാതിര, 11ന് ഭക്തിസംഗീത സദസ്സ്, പുലർച്ചെ 2ന് ആറാട്ട് വരവ്, എതിരേൽപ്, 2.30ന് സേവ, 4ന് കൊടിയിറക്ക്, വലിയകാണിക്കയോടെ ഉത്സവം സമാപിക്കും.