കടൽ മണൽ ഖനനം; തീരദേശത്ത് പ്രതിഷേധമിരമ്പി

മുതുകുളം∙ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ള കടൽ മണൽ ഖനനത്തിനെതിരെ കേരള സ്റ്റേറ്റ് ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ തീരദേശ ഹർത്താൽ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും പൂർണം. വലിയഴീക്കൽ ഹാർബറിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ പ്രവർത്തനം നിലച്ചു. മത്സ്യബന്ധനത്തിന് പോകാതെ

മുതുകുളം∙ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ള കടൽ മണൽ ഖനനത്തിനെതിരെ കേരള സ്റ്റേറ്റ് ഫിഷറീസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 24 മണിക്കൂർ തീരദേശ ഹർത്താൽ ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും പൂർണം. വലിയഴീക്കൽ ഹാർബറിൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ പ്രവർത്തനം നിലച്ചു.

മത്സ്യബന്ധനത്തിന് പോകാതെ തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. കടകമ്പോളങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. സമരത്തിൽ പങ്കെടുത്ത തൊഴിലാളികൾ സമരസമിതിയുടെ നേതൃത്വത്തിൽ വലിയഴീക്കലിൽ പ്രകടനവും യോഗവും നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ ഉദ്ഘാടനം ചെയ്തു.
സിഐടിയു കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി ജി.ബിജുകുമാർ അധ്യക്ഷനായി. ജോൺ തോമസ്, കെ.ശ്രീകൃഷ്ണൻ, ബി.ദിലീപ്കുമാർ, ഷംസുദ്ദീൻ കായിപ്പുറം, അനിൽ.ബി.കളത്തിൽ, എം.ഉത്തമൻ, ജി.എസ്.സജീവൻ, സുഭഗൻ എന്നിവർ പ്രസംഗിച്ചു. പതിയാങ്കരയിൽ നിന്ന് ആരംഭിച്ച പ്രകടനം തൃക്കുന്നപ്പുഴ ജംക്‌ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയംഗം സി.രത്നകുമാർ ഉദ്ഘാടനം ചെയ്തു. ധീവരസഭ 71 ആം നമ്പർ കരയോഗം പ്രസിഡന്റ് തമ്പി പതിയാങ്കര അധ്യക്ഷനായി. സി.വി.രാജീവ്, എസ്.സുധീഷ്, തൃക്കുന്നപ്പുഴ പ്രസന്നൻ, എം.ഹരിമോൻ, സി.എച്ച്.സാലി എന്നിവർ പ്രസംഗിച്ചു.